ദുബൈ: പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ആതിഫ് അസ്ലമിെനാപ്പം പാടിയും ചുവടുവെച്ചും യു.എ.ഇയിലെ സംഗീതപ്രേമികൾക്ക് ആഘോഷരാവ്. ദുബൈ പാർക്സ് ആൻറ് റിസോട്ട്സിനു കീഴിലെ ബോളിവുഡ് പാർക്കിലാണ് സംഗീത പരിപാടി അരങ്ങേറിയത്. രാജ്മഹൽ തീയറ്ററിനു മുന്നിലൊരുക്കിയ തുറന്ന വേദിയിൽ നൂറുകണക്കിന് ആസ്വാദകരാണ് ഒഴുകിയെത്തിയത്. റൊമാൻറിക് മുതൽ റോക് ഗാനങ്ങൾ വരെ പാടുകയും കേൾവിക്കാരെ പാടാൻ ക്ഷണിക്കുകയും ചെയ്ത ആതിഫ് അറബ് മണ്ണിലും ഏറ്റവും പ്രിയമുള്ള പാട്ടുകാരിലൊരാളാണെന്ന് വീണ്ടും തെളിയിച്ചു. പാട്ടിനൊപ്പം ഒരുക്കിയ വർണമേളങ്ങളും ചടങ്ങിെൻറ മാറ്റുകൂട്ടി. വിൻറർ മ്യുസിക് ധമാക്കയുടെ ഭാഗമായി ഡിസംബർ ഒന്നിന് അമിത് ത്രിവേദിയുടെ സംഗീത സന്ധ്യയും പാർക്കിൽ ഒരുക്കുന്നുണ്ട്. ടിക്കറ്റിന് 49 ദിർഹമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.