അബൂദബി: കർണാടകയിലെ ദേവങ്കരയിൽ നടന്ന സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റിൽ 4 x 100 മീറ്റർ റിലേ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ അബൂദബി ഇന്ത്യൻ സ്കൂൾ ടീം വീണ്ടും ജേതാക്കളായി. നാലാം തവണയാണ് ഇതേ ടീം മീറ്റിൽ സ്വർണമണിയുന്നത്. കഴിഞ്ഞ വർഷം വരെ അണ്ടർ 14 വിഭാഗത്തിൽ മൂന്നു തവണ തുടർച്ചയായി സ്വർണ മെഡൽ കരസ്ഥമാക്കിയ ടീമിലെ അംഗങ്ങൾ തന്നെയാണ് ഇക്കുറി അണ്ടർ 17 വിഭാഗത്തിൽ സ്വർണനേട്ടം കൊയ്തത്. അലൈക റിയ മാത്യൂസ്, ധന്യ മേരി ഫിലിപ്പ്, ആതിര സ്മിത നായർ, ചൈതന്യ കല്ലുവളപ്പിൽ, അനോര ഫെർണാണ്ടസ് എന്നീ വിദ്യാർഥിനികളാണ് ടീമിലുണ്ടായിരുന്നത്. കോച്ച് സഞ്ജു ജോർജിെൻറ കീഴിലാണ് ടീം പരിശീലനം നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.