റാസൽഖൈമ: അതിവേഗതയിൽ പാഞ്ഞ ഫോർ വീലർ മറിഞ്ഞ് ഇമറാത്തി യുവാവ് മരിച്ചു. റാസൽഖൈമയിൽ ചൊവ്വാഴ്ച രാവിലെ 11ഒാടെയുണ്ടായ അപകടത്തിൽ മുഹമ്മദ് റാശിദ് ആൽ തുനൈജിയാണ് (21) മരിച്ചത്. അതിവേഗത്തിലായിരുന്ന വാഹനം നിരവധി തവണ മറിഞ്ഞതിന് ശേഷം സിമൻറ് തട്ടിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാഴാണ് മരണം. വാഹനം അതിവേഗതയിലായിരുന്നുവെന്നും അപകടത്തിൽ മറ്റു വാഹനങ്ങളൊന്നും കാരണമായിട്ടില്ലെന്നും റാസൽഖൈമ പൊലീസ് പറഞ്ഞു. ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് സെൻട്രൽ ഒാപറേഷൻസ് സെൻററിലെ ബ്രിഗേഡിയർ ജനറൽ സാലിം ആൽ സുവൈദി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.