ദുബൈ: ദുബൈയിലെ ബീച്ചിൽ സിംഹങ്ങളുമായി രണ്ടുപേർ നടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇൗയിടെയാണ് ഇൗ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, വിഡിയോ റെക്കോർഡ് ചെയ്തത് എന്നാണെന്ന് വ്യക്തമല്ല. സിംഹങ്ങളെ ചിത്രീകരിച്ച വിഡിയോയിൽ ബുർജ് അൽ അറബ് പശ്ചാത്തലത്തിൽ കാണുന്നുണ്ട്. 2016ൽ പുറപ്പെടുവിച്ച നിയമ പ്രകാരം മൃഗശാലകൾ, വന്യമൃഗ പാർക്കുകൾ, സർക്കസ് കമ്പനികൾ, പ്രജനന^ഗവേഷണ കേന്ദ്രങ്ങൾ എന്നിവക്ക് മാത്രമേ വന്യമൃഗങ്ങളെ സൂക്ഷിക്കാൻ അനുമതിയുള്ളു. നിയമലംഘനത്തിന് പതിനായിരം ദിർഹം മുതൽ ലക്ഷം ദിർഹം വരെയാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.