ഷാർജ: ദുബൈ, ഷാർജ മംസാർ കോർണിഷുകളെ ബന്ധിപ്പിക്കുന്ന റോഡിെൻറ നിർമാണം ത്വരിത ഗതിയിൽ പുരോഗമിക്കുന്നു. അൽതാവൂൻ റോഡിൽ നിന്ന് ദുബൈയിലേക്ക് പോകാനും കോർണിഷ് വഴി ഷാർജയിലേക്ക് വരുവാനുമാണ് റോഡ്. എന്നാൽ ദുബൈയുമായി ഏത് വിധത്തിലാണ് റോഡ് ബന്ധിപ്പിക്കുക എന്നതിെൻറ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ ദുബൈ അതിർത്തി വരെയാണ് റോഡ് എത്തിയിട്ടുള്ളത്. ടാറിങ്, നടപ്പാത, പാർക്കിങ് തുടങ്ങിയ എല്ലാവിധ ജോലികളും പൂർത്തിയാകുന്നുണ്ട്. ദുബൈ മംസാർ റോഡിന് സമാന്തരമായി മറ്റൊരു റോഡ് വരാനുള്ള സാഹചര്യവും നിലവിലുണ്ട്. അങ്ങനെയാണെങ്കിൽ ആ റോഡുമായിട്ടായിരിക്കാം ഷാർജയിലെ പുതിയ റോഡ് സംഗമിക്കുക.
മംസാർ കോർണിഷിലെ പഴയ നടപ്പാത ഇപ്പോൾ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. കോർണിഷിനോട് ചേർന്ന് സിന്തറ്റിക് നടപ്പാത വന്നതിനെ തുടർന്നാണ് ഈ വഴി നടത്തം നിലച്ചത്. സമാന്തര റോഡ് ഈ വഴി വരുവാനുള്ള സാഹചര്യവുമുണ്ട്. ഷാർജയിലെ ഗതാഗത തിരക്കിന് ഒരു പരിധി വരെ പരിഹാരം കാണാൻ പുതിയ റോഡിനാവും എന്നാണ് കണക്കാക്കുന്നത്. പോക്ക് വരവുകൾക്ക് നാല് വരി മാത്രമുള്ള അൽതാവൂൻ റോഡിൽ ഏത് സമയവും തിരക്കാണ്. ഖാലിദ് തുറമുഖത്തേക്ക് ലോറികൾ പോകാൻ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. ഈ റോഡിനോട് ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ നടക്കുന്ന എക്സ്പോസെൻറർ. ഷാർജ മംസാർ കോർണിഷിനോട് ചേർന്ന് വലിയ തോതിലുള്ള വികസന പരിപാടികൾക്കും തുടക്കമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.