അബൂദബി: രണ്ടാമത് ഇന്ത്യ^യു.എ.ഇ നയതന്ത്ര യോഗം സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നവംബർ 27ന് അബൂദബിയിൽ നടക്കും. അബൂദബി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഒരു ദിവസത്തെ യോഗത്തിൽ ഉഭയകക്ഷി നിക്ഷേപം വ്യാപിപ്പിക്കുന്നതിനുള്ള ചർച്ച നടക്കും. ബിസിനസ് പ്രമുഖർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുക്കുന്ന യോഗത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ വിപുലമായ സാമ്പത്തിക സഹകരണത്തിന് നയരേഖ തയാറാക്കും.
യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി യോഗം ഉദ്ഘാടനം ചെയ്യും. ശൈഖ് നഹ്യാൻ മുഖ്യ പ്രഭാഷണം നടത്തും. യു.എ.ഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ അഹ്ബാബി, യു.എ.ഇ^ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാൻ ഷറഫുദ്ദീൻ ഷറഫ്, എൻ.എം.സി ഹെൽത്ത് കെയർ ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി, ഇന്ത്യൻ ചേംബേഴ്സ്^ഇൻഡസ്ട്രി ഫെഡറേഷൻ സെക്രട്ടറി ജനറൽ ദിലീപ് ചിനോയ്, ഫുഡ് പാണ്ട സഹ സ്ഥാപകൻ സൗരഭ് കൊച്ചാർ, ലുലു ഇൻറർനാഷനൽ ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ. യൂസുഫലി തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.