അബൂദബി: അബൂദബി എമിറേറ്റില്‍ ഉബര്‍ ടാക്സി സേവനം പുനരാരംഭിച്ചു. അബൂദബി ഗതാഗത വകുപ്പ് അധികൃതരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഉബര്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് 12.30 മുതലാണ് പ്രവർത്തനം ആരംഭിച്ചത്. 50 മുതൽ 100 വരെ കാറുകളാണ് ഉബർ ലഭ്യമാക്കുക. യു.എ.ഇ പൗരന്മാർക്ക് അവരുടെ കാറുകൾ ഒാൺലൈൻ ടാക്സി സേവനത്തിന് നൽകാമെന്ന പുതിയ ഒാഫറുമായാണ് ഉബറിെൻറ രംഗപ്രവേശം. സമാന ഒാഫർ മറ്റൊരു ഒാൺലൈൻ ടാക്സി സർവീസായ കരീമും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതോടെ യു.എ.ഇ പൗരന്മാർക്ക് അവരുടെ കാറുകള്‍ ഉബറിലോ കരീമിലോ രജിസ്റ്റര്‍ ചെയ്ത് ഡ്രൈവറായി ജോലി ചെയ്യാം.
മറ്റു ടാക്സികള്‍ക്ക് സമാനമായ നിരക്കായിരിക്കും ഉബര്‍ ടാക്സികളും ഈടാക്കുക. കിലോമീറ്ററിന് 2.25 ദിര്‍ഹം ഈടാക്കും. സമയം അടിസ്ഥാനമാക്കിയാല്‍ മിനിറ്റിന് 25 ഫില്‍സ് ചാര്‍ജ് വരും. മിനിറ്റിന് അഞ്ച് ഫില്‍സ് വെയിറ്റിങ് ചാര്‍ജ് ഈടാക്കും. ബുക്കിങിന് ഈടാക്കുന്ന അഞ്ച് ദിര്‍ഹത്തിന് പുറമെ 15 ദിര്‍ഹം മിനിമം ചാര്‍ജ് വരും. നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016ലാണ് ഉബര്‍ അബൂദബിയിലെ സര്‍വീസ് അവസാനിപ്പിച്ചത്. പുതിയ ധാരണ പ്രകാരം അബൂദബി ഗതാഗതവകുപ്പിന് കീഴിലെ സമഗ്ര ഗതാഗത കേന്ദ്രത്തിന് (െഎ.ടി.സി) കീഴിലാണ് ഉബര്‍ പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച ധാരണയില്‍ ഗതാഗതവകുപ്പും കമ്പനിയും ഒപ്പിട്ടു. 2016ൽ ഉബറിനൊപ്പം അബുദബിയിൽ സേവനം അവസാനിപ്പിച്ചിരുന്ന കരീം കമ്പനി അടുത്തിടെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.