ദുബൈ: കെട്ടിട ഉടമകൾക്ക് വാടക കരാറുകൾ ഒാൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷൻ ദുബൈ ഭൂവകുപ്പ് പുറത്തിറക്കി.
സമയവും പ്രയത്നവും ലാഭിക്കാൻ ഉപകരിക്കുന്നതോടൊപ്പം സേവന ഫീസിൽ വലിയ കുറവും ആപ്ലിക്കേഷൻ ഉപയോഗിക്കുേമ്പാൾ ലഭിക്കും. ‘ഇജാരി’ എന്ന പേരിലുള്ള സ്മാർട്ട് ആപ്ലിക്കേഷൻ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാനും പുതുക്കാനും അംഗീകാരത്തിന് വേണ്ടി താമസക്കാർക്കും കെട്ടിട ഉടമകൾക്കും ഡിജിറ്റലായി അയക്കാനും ഉപകരിക്കുമെന്ന് ഭൂവകുപ്പ് ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ ബിജ്റിൻ വ്യക്തമാക്കി.
ദുബൈ വിഷെൻറ ഭാഗമായ ഡിജിറ്റൽവത്കരണത്തിലെ പ്രധാന ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട ഉടമയും താമസക്കാരനും ഇടയിലുള്ള ആശയവിനിമയ സംവിധാനം കൂടിയാണ് ആപ്ലിക്കേഷൻ. ആദ്യം താമസക്കാരൻ വാടക വിവരങ്ങൾ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യും. അതോടെ ഇൗ വിവരങ്ങൾ പരിശോധിക്കാനും അംഗീകാരം നൽകാനുമായി കെട്ടിട ഉടമക്ക് ഒരു എസ്.എം.എസ് ലഭിക്കും. കെട്ടിട ഉടമ അംഗീകാരം നൽകിയാൽ വിവിധ സർക്കാർ വകുപ്പുകളുടെ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി കരാർ പ്രാബല്യത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.