ദുബൈ:മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അഞ്ചു മാസത്തോളമായി ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ കിടന്നിരുന്ന കായംകുളം സ്വദേശി പ്രസന്നകുമാറിെൻറ (55) തുടര്‍ ചികിത്സക്കായി സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന് രംഗത്തെത്തി. ഉമാ പ്രേമന് നേതൃത്വം നല്കുന്ന ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് കീഴിലുള്ള അട്ടപ്പാടിയിലെ ശാന്തി ഗ്രാമത്തിലെ റീഹാബിലിറ്റേഷന്‍ സെന്ററിലേക്കാണ് പ്രസന്ന കുമാറിനെ കൂടുതല്‍ പരിചരണത്തിനായി കൊണ്ടുപോകുന്നത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മെഡിക്കല്‍ സംഘത്തോടൊപ്പം പ്രസന്ന കുമാറിനെ നാട്ടിലേക്ക് കൊണ്ട് പോകും.
ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്ന പ്രസന്ന കുമാറിനെ കഴിഞ്ഞ ജൂണിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ നടന്നുകൊണ്ടിരിക്കെ ഒരുമാസത്തിനിടക്ക് മസ്തിഷ്ക്കഘാതം കൂടി വന്നതോടെ സംസാരിക്കാനോ അനങ്ങാനോ കഴിയാതെയായി. ഷാര്‍ജയില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്ന ഇയാളുടെ രണ്ടുമക്കളും ഇവിടെ പഠിക്കുന്നുണ്ട്. ബിസ്നസ് ആവശ്യത്തിനായി വാങ്ങിയ കടം വീട്ടാന്‍ കഴിയാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു വന്നിരുന്ന പ്രസന്നെൻറ കുടുംബത്തിന് ഇരുട്ടടിയായി വന്ന ദുരന്തം കുടുംബത്തിന്റെ ദൈനദിന ജീവിതം താളം തെറ്റിച്ചു. നോക്കി നടത്താന്‍ ആളില്ലാതെ സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടി. സഹായിക്കാനാളില്ലാതെ കുട്ടികളുടെ പഠനവും അവതാളത്തിലാകുമെന്ന് കണ്ടതോടെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടു. ചികിത്സക്കും കുട്ടികളുടെ പഠനത്തിനും താല്‍ക്കാലിക സഹായങ്ങള്‍ ലഭിച്ചുവെങ്കിലും പിന്നീടതും നിലച്ചു.
ഫിസിയോതറാപ്പിക്കും അനുബന്ധ ചികിത്സക്കും ചെലവ് വര്‍ധിക്കുന്നതിനാല്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതരും നിര്‍ദേശിച്ചു. ആരും തിരിഞ്ഞു തിരിഞ്ഞു നോക്കാനില്ലാത്ത കുടുംബത്തിന്റെ ദയനീയ അവസ്ഥകണ്ട് സാമൂഹിക പ്രവര്‍ത്തകരായ നസീര്‍ വാടാനപ്പള്ളി, നിസാര്‍ പട്ടാമ്പി,മുഹ്സിന് കോഴിക്കോട് എന്നിവരാണ് വിഷയത്തിൽ ഇടപെട്ടത്. ഇവരിൽ നിന്ന് വിവരമറിഞ്ഞ സാമൂഹിക പ്രവർത്തക ഉമാ പ്രേമന് എത്തി സന്ദര്‍ശിക്കുകയും തുടര്‍ ചികിത്സക്കുള്ള എല്ലാ കാര്യങ്ങളും സൗജന്യമായി നല്‍കുമെന്ന് അറിയിക്കുകയുമായിരുന്നു. കുടുംബത്തിെൻറ ദയനീയ അവസ്ഥ മനസ്സിലാക്കി മുഴുവന്‍ ചികിത്സാ ചെലവും ഷാര്‍ജ കുവൈത്ത് ആശുപത്രി അധികൃതര്‍ ഒഴിവാക്കി നല്കി. നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചെലവ് വഹിക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചിട്ടുണ്ട്. എല്ലാ മെഡിക്കല്‍ സജ്ജീകരണങ്ങളും വിമാനത്തില്‍ ഒരുക്കിയാണ് കൊണ്ടുപോകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.