അബൂദബി: രുചി വൈവിധ്യം നിറഞ്ഞ കേരളീയ ഭക്ഷണങ്ങളുടെ നീണ്ട നിരയും ജനപങ്കാളിത്തവും കൊണ്ട് അബൂദബി മാർത്തോമ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം ആഘോഷമായി. 50ലേറെ ഭക്ഷണശാലകളിലൂടെ മലയാളക്കരയിലെ ഒട്ടു മിക്ക പ്രദേശങ്ങളിൽ നിന്നുമുള്ള ഭക്ഷ്യവിഭവങ്ങൾ ഉത്സവനഗരിയിൽ നിരന്നു. 15 ലൈവ് ഫുഡ് സ്റ്റാളുകളിൽ ഗ്രിൽ ഭക്ഷണങ്ങൾ അടക്കം വിവിധ വിഭവങ്ങൾ തത്സമയം പാചകം ചെയ്തു വിളമ്പി. വർണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിന് തുടക്കം കുറിച്ചത്.
‘കേരളത്തിെൻറ അതിജീവനം’, ‘സായിദ് വർഷം’ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ദൃശ്യാവിഷ്കാരവും കാർഷിക വിളകൾ നിറച്ച ഉന്തുവണ്ടിയുമായുള്ള കർഷക കുടുംബത്തിെൻറ വരവും വിളംബരയാത്രയെ ആകർഷകമാക്കി. പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ അധ്യക്ഷത വഹിച്ചു. എമിറേറ്റ്സ് ഡിഫൻസ് ടെക്നോളജി ഫിനാൻസ് ഡയറക്ടർ ജോയ് പി. സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. ജോസഫ് ഹന അൽ ശൈഖ്, രോഹിത് നായർ, ഇടവക സഹ വികാരി റവ. സി.പി. ബിജു, ജനറൽ കൺവീനർ കെ.വി. ജോസഫ്, ട്രസ്റ്റിമാരായ ബിജു പി. ജോൺ, പി.ജി. സജിമോൻ, സെക്രട്ടറി മാത്യു മണലൂർ എന്നിവർ സംസാരിച്ചു. നിസാർ കാലിക്കറ്റും സംഘവും അവതരിപ്പിച്ച സംഗീത^ഹാസ്യ പരിപാടികളും കുട്ടികളുടെ നൃത്താവിഷ്കാരങ്ങളും ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.