അൽെഎൻ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ നടത്തുന്ന ‘ഭൂമി മലയാളം’ പരിപാടിയും മലയാള ഭാഷ പ്രതിജ്ഞയും അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) സാഹിത്യവിഭാഗം, വനിതാവിഭാഗം, അൽഐൻ താരാട്ട് എന്നിവ ചേർന്ന് സംഘടിപ്പിച്ചു. െഎ.എസ്.സി ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഗായകനും സംഗീത സംവിധായകനുമായ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. ഡോ. വിനി ദേവയാനി, ലോക കേരള സഭ പ്രതിനിധി ഇ.കെ. സലാം, െഎ.എസ്.സി ട്രഷറർ സന്തോഷ് എന്നിവർ സംസാരിച്ചു.
െഎ.എസ്.സി വനിതാ വിഭാഗം ചെയർ ലേഡി സോണിലാൽ, സെക്രട്ടറി റസിയ ഇഫ്തിക്കർ, താരാട്ട് പ്രസിഡൻറ് ചിത്ര ജിതേഷ്, സെക്രട്ടറി ജംഷീല ഷാജിത് എന്നിവർ പെങ്കടുത്തു. ഭൂമി മലയാളം പരിപാടിയുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. അൽഐൻ മലയാള മിഷൻ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തരൂപങ്ങളും കവിത ആവിഷ്കാരവും നാടകവും അരങ്ങേറി. െഎ.എസ്.സി കാലാ വിഭാഗം അസി. സെക്രട്ടറി അനിമോൻ രവീന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.