അബൂദബി: അബൂദബി കോർണിഷിൽ കുട്ടികൾക്കായി മൂന്നു കളിസ്ഥലങ്ങൾ കൂടി ഒരുക്കി. കോടി ദിർഹം ചെലവിലാണ് കോർണിഷിലെ പാർക്കുകളിൽ അത്യാധുനിക സംവിധാനങ്ങളോടെ കളിക്കളം ഒരുക്കിയത്. വ്യായാമത്തിനുള്ള ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ശൈഖ് സായിദ് മോസ്കിന് എതിർവശത്തെ സ്ഥലങ്ങളിലും എമിറേറ്റ്സ് പാലസിന് സമീപത്തും പുഷ്പങ്ങളും അലങ്കാര ചെടികളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ശൈഖ് ഖലീഫ പാലം, സാദിയാത്ത് ഐലൻഡ്, ശൈഖ് സായിദ് പോർട്ട്, കോർണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ സൗന്ദര്യവത്കരണ പദ്ധതികൾ പുരോഗമിക്കുകയാണ്. എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിലെ നടപ്പാതകളിൽ ഇഷ്ടിക പാകുന്ന ജോലികൾ ഈ മാസം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.