അൽെഎൻ: അൽെഎൻ കബീസിയിലെ സഹഫറാൻ പച്ചക്കറി^പഴം മാർക്കറ്റ് അടച്ചുപൂട്ടുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് ഇരുനൂറിലധികം കടകളുള്ള മാർക്കറ്റ് പൂട്ടുന്നത്. മാർക്കറ്റിലെ കടകളുടെ ലൈസൻസ് പുതുക്കൽ അഞ്ച് മാസം മുമ്പ് അൽെഎൻ നഗരസഭ നിർത്തിവെച്ചിരുന്നു. ഒക്ടോബർ 31ന് മുമ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അൽെഎൻ നഗരസഭ കടയുടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. നോട്ടീസിനെ തുടർന്ന് നിരവധി വ്യാപാരികളാണ് കടകൾ അടച്ചത്. 2019 മാർച്ച് വരെ ലൈസൻസുള്ള പത്തിൽ താഴെ കടകൾ മാത്രമാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്. നവംബർ ആറിന് നഗരസഭ അധികൃതർ മാർക്കറ്റിൽ സന്ദർശനം നടത്തുകയും സാധനങ്ങൾ വിറ്റൊഴിച്ച് പോകാൻ മൂന്ന് ദിവസം സമയമനുവദിക്കുകയും ചെയ്തിരുന്നു. നേരത്തെ കടകൾ അടച്ച പലരും മാർക്കറ്റിന് പുറത്ത് മേശയിട്ട് കച്ചവടം നടത്തുന്നുണ്ട്.
എത്രത്തോളം ഇങ്ങനെ കച്ചവടം ചെയ്യാൻ കഴിയുമെന്ന് അറിയില്ലെന്നും നിർദേശം വന്നാൽ നിർത്തേണ്ടി വരുമെന്നും ഇവർ പറയുന്നു. മാർക്കറ്റിെല ഇരുനൂറിലധികം കടകളിൽ 180ഒാളം കടകൾ മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ്. 750 മലയാളികൾ ഉൾപ്പെടെ എണ്ണൂറോളം ജീവനക്കാരാണ് ഇൗ കടകളിൽ ജോലി ചെയ്യുന്നത്. മാർക്കറ്റ് അടച്ചുപൂട്ടുന്നതോടെ ഇവർക്ക് ജോലി നഷ്ടമാകും. കടകളിലെ ജീവനക്കാർക്ക് പുറമെ 200ലധികം മലയാളി കയറ്റിറക്ക് തൊഴിലാളികളും മാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. പകരം സംവിധാനം ഇല്ലാത്തതിനാൽ ഭൂരിഭാഗം ജീവനക്കാരും കടയുടമകളും നാട്ടിലേക്ക് മടേങ്ങണ്ട സ്ഥിതിയാണെന്ന് മാർക്കറ്റിലെ മാർക്കറ്റിലെ വ്യാപാരികളായ രായിൻ ഹാജി താഴേക്കോട്, സെയ്ദലവി ചെർപ്പുളശ്ശേരി, നാസർ പെരിന്തൽമണ്ണ എന്നിവർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി, വല്ലപ്പുഴ, തിരൂർ പ്രദേശങ്ങളിൽനിന്നുള്ളവരാണ് വ്യാപാരികളിൽ കൂടുതലും. വീട് നിർമാണം നടത്തുന്നവരും പെൺമക്കളുടെ വിവാഹം നിശ്ചയിച്ചവരും വിദ്യാർഥികളുടെ രക്ഷിതാക്കളും തിരിച്ചുപോയാൽ എന്തുചെയ്യുമെന്ന വേവലാതിയിലാണ്.
പ്രവാസി പ്രമുഖരോ സംഘടനാ നേതാക്കളോ ഭരണാധികാരികളെ കണ്ട് കാര്യം ബോധിപ്പിച്ചാൽ പകരം സംവിധാനം ഉണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വ്യാപാരികളും ജീവനക്കാരും. മാർക്കറ്റിലെ നിലവിലെ കെട്ടിടം പൊളിച്ച് ദുബൈയിലെ ഡ്രാഗൺമാൾ പോലുള്ള ചൈന മാർക്കറ്റ് നിർമിക്കാനാണ് പദ്ധതിയെന്ന് പറയപ്പെടുന്നതായി കച്ചവടക്കാർ അറിയിച്ചു. നഗരസഭയുടെ കീഴിൽ 2007ലാണ് മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്. ഇപ്പോൾ ഇവിടെയുള്ള കച്ചവടക്കാരിൽ കൂടുതൽ പേരും 2008 വരെ അൽെഎൻ ടൗൺ മാർക്കറ്റിൽ മേശകളിൽ ഉൽപന്നങ്ങൾ വെച്ച് കച്ചവടം നടത്തിയിരുന്നവരാണ്. അവരെ അവിെടനിന്ന് ഒഴിപ്പിച്ചാണ് സഹഫറാൻ മാർക്കറ്റിലേക്ക് മാറ്റിയത്. ഒരു കടയ്ക്ക് 3000 ദിർഹം മുതൽ 4000 ദിർഹം വരെയാണ് മാസവാടക എന്നതുകൊണ്ട് മാർക്കറ്റിലെ വ്യാപാരികൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വിൽക്കാൻ സാധിച്ചിരുന്നു. അതിനാൽ നിരവധി പേർ വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് സഹഫറാൻ മാർക്കറ്റിനെയായിരുന്നു ആശ്രയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.