ഷാർജ: 40 വർഷം പിന്നിടുന്ന മരുഭൂമിയിലെ പരുമല എന്നറിയപ്പെടുന്ന ഷാർജ സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാൾ വിവിധ പരിപാടികളോടെ ദേവാലയ അങ്കണത്തിൽ നടന്നു. ഇതോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം മുൻ മന്ത്രിയും എം.എൽ.എ യുമായ ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. മനസിെൻറ ഉള്ളിൽ നന്മ ഉള്ളതുകൊണ്ടാണ് പ്രവാസ ലോകത്തായാലും നാടിെൻ്റ സ്മരണകൾ ഉണർത്തികൊണ്ട് ഇങ്ങനെ ഒരു ആദ്യ ഫല പെരുന്നാൾ നടത്തുവാൻ സാധിച്ചതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അയൽവാസി ആരാണെന്നു തിരിച്ചറിയാൻ സാധിച്ചു എന്നുള്ളത് പ്രളയം നമുക്ക് നൽകിയിട്ടുള്ള മഹത്തായ നന്മയാണ്. നാം ഇനിയും ജാതി–മത–രാഷ്ട്രീയത്തിെൻ്റ പേരിൽ വിവേചനത്തോടു കൂടി ആരെയും കാണരുത്. രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനുമുള്ളതാണ്, അക്ര മത്തിനുള്ള മാർഗ്ഗമല്ല. അതിനാൽ രാഷ്ട്രീയമായാലും സാമൂഹ്യപ്രവർത്തനമായാലും മറ്റേത് പ്രവർത്തനമായാലും അന്തിമമായി എത്തേണ്ടത് സ്നേഹത്തിലും പരസ്പര വിശ്വാസത്തിലുമാണ്.
അതിനു സഹായകമാകുന്ന ഒരു സമൂഹമായി നില നിൽക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് അധ്യക്ഷത വഹിച്ചു. ഷാർജ ഇൻഡ്യൻ അസോസിയേഷൻ പ്രസി. ഇ.പി. ജോൺസനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, ഇടവകവികാരി ഫാ. ജോൺ കെ. ജേക്കബ്, സഹവികാരി ഫാ. ജോജി കുര്യൻ തോമസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.ജി.നൈനാൻ, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം ജോൺ മത്തായി, ഷാർജ ഇൻഡ്യൻ അസോസിയേഷൻ ട്രഷറർ കെ.ബാലകൃഷ്ണൻ, ഇടവക ഭാരവാഹികളായ രാജു തോമസ്, തോമസ് പി. മാത്യു , ബിജി കെ. എബ്രഹാം, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ചു ഗാനമേള , ചെണ്ടമേളം എന്നിവ നടത്തപ്പെട്ടു. കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും പ്രതിഫലനമായിരുന്നു ആദ്യഫലപെരുന്നാൾ. നാട്ടിൽ നിന്നും പ്രത്യകം വരുത്തി ഇടവക അംഗങ്ങൾ തന്നെ പാകം ചെയ്ത കപ്പയും മീൻകറിയും ഉൾപ്പെടെ എല്ലാവിധ കേരള ഭക്ഷണ വിഭവങ്ങളും ഉത്തരേന്ത്യൻ–ചൈനീസ് വിഭവങ്ങളും, വീട്ടുപകരണങ്ങളും ലഭിക്കുന്ന കൗണ്ടറുകളും ഇതോടനുബന്ധിച്ചു പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.