അബൂദബി: മുമ്പില്ലാത്ത വിധം മാധുര്യവുമായി അബൂദബിയിൽ ദീപാവലി ആഘോഷം. ‘അന്നക്കൂട്ട്’ എന്ന പേരിൽ 800ലധികം പലഹാരങ്ങൾ നേദിച്ചാണ് തനത് ദീപാവലിയാഘോഷം നടത്തിയത്. അബൂദബി അൽ റഹ്ബയിലെ നിർദിഷ്ട ക്ഷേത്രഭൂമിക്ക് സമീപം ബോചാസൻവാസി അക്ഷർ പുരുഷോത്തം സൻസ്ത (ബാപ്സ്) ആണ് അന്നക്കൂട്ട് സംഘടിപ്പിച്ചത്. രുചിമേളത്തിന് പുറമെ ദൃശ്യവിസ്മയം കൂടിയായിരുന്നു ഇവിടുത്തെ ദീപാവലി ആഘോഷം. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇന്ത്യയുടെ രുചി വൈവിധ്യം ആഘോഷത്തിലൊരുക്കിയിരുന്നു. ആദ്യമായാണ് മിഡിലീസ്റ്റിൽ ഇത്തരമൊരു ആഘോഷം നടക്കുന്നതെന്ന് സ്വാമി ബ്രഹ്മ വിഹാരി ദാസ് പറഞ്ഞു. നിർദിഷ്ട ക്ഷേത്ര സമുച്ചയത്തിെൻറ മാതൃകയുടെ പ്രദർശനവും ആഘോഷത്തിൽ പ്രദർശിപ്പിച്ചിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.