ഷാർജ: ഒ.എൻ.വി സാംസ്ക്കാരികവേദി ഷാർജ ബുക്ക് അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ സാംസ്ക്കാരികസന്ധ്യ 'ഹൃദയാക്ഷരങ്ങൾ' അക്ഷര നഗരിയിൽ പൂനിലാവ് തീർത്തു. പ്രളയാനന്തരം ഉയിർത്തെഴുന്നേൽക്കുന്ന കേരളം എന്ന ആശയം മുൻ നിർത്തിയായിരുന്നു സാംസ്ക്കാരികസന്ധ്യ. കവിതയിൽ പുതിയ കാലങ്ങളെ അടയാളപ്പെടുത്തുവാനും സ്വയം പരിഷ്കരിക്കുവാനും ഒരിക്കലും മടിക്കാതിരുന്ന കവിയായിരുന്നു ഒ.എൻ.വി യെന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഡോ. എം.എം ബഷീർ പറഞ്ഞു.
കവി പി. ശിവപ്രസാദിെൻറഅതിജീവനത്തിെൻ്റ ഗാനത്തിന്, സിനിമാ സംഗീത സംവിധായകൻ പി.സി സിറാജ് ഈണം നൽകി, 35 ഗായിക ഗായകൻമാരും ഏഴ് നർത്തകരും അണിനിരന്ന ഗാനാവിഷ്കാരത്തിൽ പ്രളയത്തെ സ്നേഹത്തിെൻറ ചിറകൊണ്ട് തടഞ്ഞു നിറുത്തുന്ന ഒരുമയാണ് പീലി നിവർത്തിയത്. രാഗ കൂട്ടായ്മയിലെ അംഗങ്ങളാണ് അതിജീവനഗാനലാപനം നടത്തിയത്. റാസ്പ് കലാഗ്രാമിലെ അംഗങ്ങൾ കലാമണ്ഡലം അഞ്ജു രഞ്ചിത്തിെൻറ നേതൃത്വത്തിൽ ഉയിർത്തെഴുന്നേൽക്കുന്ന കേരളത്തിനായി ചിലങ്ക കെട്ടി. ഒ.എൻ.വി ഗാനങ്ങളെ ആസ്പദമാക്കി അബൂദബി രമ്യവേദി അംഗങ്ങളുടെ നൃത്തച്ചുവടുകളും സാംസ്ക്കാരികസന്ധ്യയുടെ മാറ്റുകൂട്ടി . കെ.രമ്യയുടെ നേതൃത്വത്തിലായിരുന്നു നൃത്തച്ചുവടുകൾ അരങ്ങേറിയത് . അഭി വെങ്ങര, സബാഹ്, സോണിയ, അനുശ്രുതി, ജയൻ തുടങ്ങി പ്രശസ്ത പിന്നണിഗായകർ പങ്കെടുത്ത മണ്ണും മനുഷ്യനും പ്രകൃതിയുമായി ബന്ധമുള്ള ഒ.എൻ.വി കവിതകളും നാടകസിനിമാ ഗാനങ്ങളും കോർത്തിണക്കികൊണ്ടുള്ള ഗാനസന്ധ്യയും അതോടനുബന്ധിച്ചുണ്ടായി.
സാംസ്ക്കാരികസന്ധ്യയിൽ ബഷീർ തിക്കോടി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഒ.എൻ.വി സാംസ്ക്കാരികസമിതി ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്ക് ഗ്രന്ഥശാല സജ്ജീകരിക്കാൻ പുസ്തകങ്ങൾ സമാഹരിച്ചു നൽകുന്ന പദ്ധതിയുടെ തുടർപ്രവർത്തനങ്ങളും വിശദീകരിച്ചു. ഷാർജ പുസ്തകോത്സവത്തെക്കുറിച്ച് കൈരളി ബുക്സ് എം.ഡി ഒ.അശോക് കുമാർ സംവിധാനം ചെയ്ത ഡോക്യുമെൻററിയുടെ പ്രദർശനവും നടന്നു. ഒ.എൻ.വി കവിതകളും നാടക സിനിമാഗാനങ്ങളും നൃത്തങ്ങളും കോർത്തിണക്കിയുള്ള സാംസ്ക്കാരിക സന്ധ്യ രണ്ടരമണിക്കൂർ നീണ്ടു. ഒ.എൻ.വി സാംസ്കാരിക വേദി ചെയർമാൻ ഷാബു കിളിത്തട്ടിൽ, സെക്രട്ടറി മോഹൻ ശ്രീധരൻ, വനിത വിനോദ്, ഹണി ഭാസ്കർ, തൻസി ഹാഷിർ, പി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.