അബൂദബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച കനത്ത മഴ പെയ്തു. പലയിടത്തും മിന്നലും ശക്തമായ കാറ്റുമുണ്ടായിരുന്നു. മഴയുടെ ദൃശ്യങ്ങൾ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ദുബൈയിൽ അൽ മക്തൂം അന്താരാഷ്്ട്ര വിമാനത്താവളത്തിൽ കനത്ത മഴ ലഭിച്ചു. ഡിസ്കവറി ഗാർഡൻ, അൽഖൂസ് എന്നിവടങ്ങളിൽ ഇടത്തരം മഴ പെയ്തു. അബൂദബിയിൽ മുഹമ്മദ് ബിൻ സായിദ് സിറ്റി, ഖലീഫ സിറ്റി, ഉമ്മുൽ ഷെയ്ഫ്, അൽെഎൻ, സ്വെയ്ഹാൻ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു. ശൈത്യകാലമെത്തിയതിനാൽ അടുത്ത ഏതാനും ദിവസങ്ങൾ മഴയുണ്ടാകുമെന്ന് എൻ.സി.എം അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വരെയെകിലും മഴയുണ്ടാകാം. ഇതു കാരണം വ്യത്യസ്ത ഭാഗങ്ങളിൽ കാഴ്ചാപരിധി കുറയുമെന്നും എൻ.സി.എം മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് അബൂദബി, ദുബൈ പൊലീസ് അധികൃതർ ജനങ്ങൾക്കും വാഹന ഡ്രൈവർമാർക്കും മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അബൂദബി പൊലീസ് അറിയിച്ചു.
ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടതോടെയാണ് വീടിനകത്തുതന്നെ കഴിച്ചുകൂട്ടാൻ പൊലീസ് നിർദേശിച്ചത്. സമൂഹ മാധ്യമങ്ങൾ വഴിയുംഎസ്.എം.എസ് സന്ദേശത്തിലൂടെയും വിവരം കൈമാറി. മഴയുള്ള സമയത്ത് വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നറിയിച്ച് മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ പൊലീസ് മുന്നറിയിപ്പ് നൽകി. അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ദൃശ്യങ്ങൾ സഹിതമാണ് വിവരണം നൽകിയിരിക്കുന്നത്. ശ്രദ്ധയോടെ സുരക്ഷിതമായി വാഹനമോടിക്കുക, വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുക, പെെട്ടന്ന് ബ്രേക്കിടാതിരിക്കുക, തെന്നിമറിയാതിരിക്കാൻ സാവധാനം വേഗം കുറക്കുക, മുന്നിലുള്ള വസ്തുക്കള്‍ വ്യക്തമായി കാണാൻ വിന്‍ഡ്ഷീല്‍ഡ് വൈപ്പറും ലോ ബീം ലൈറ്റും ഉപയോഗിക്കുക എന്നിവയാണ് പൊതു നിര്‍ദേശങ്ങള്‍. യാത്രയ്ക്കിടെ ചെറിയ അപകടമുണ്ടായാലും വാഹനത്തിെൻറ പ്രവര്‍ത്തനം നിലച്ചാലും റോഡ് സൈഡിലേക്ക് മാറ്റിയിട്ട് പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.