റാസല്‍ഖൈമ: ജീപ്പാസ് യൂഫെസ്റ്റ് 2018 ന് ഇന്ന് ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമയില്‍ തുടക്കമാകും. രാവിലെ എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. പ്രമുഖ ഗായകന് ജി. വേണുഗോപാല്‍ മൂന്നാം സീസൺെൻർ ആദ്യ ദിനത്തില്‍ മുഖ്യാതിഥിയായിവുക. കഴിഞ്ഞ രണ്ട് സീസണുകളില്‍ വിജയകീരീടം ചൂടിയത് ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമയാണ്. വിവിധ മത്സര ഇനങ്ങള്‍ക്ക് വിധിനിര്‍ണ്ണയിക്കാന്‍ അതത് രംഗങ്ങളിലെ പ്രഗല്ഭരായ വിധികര്‍ത്താക്കളെ കേരളത്തില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. പത്ത് ദിനങ്ങള്‍ 20 സ്കൂളില്‍ പര്യടനം നടത്തിക്കൊണ്ടാണ് ജീപ്പാസ് യുഫൈസ്റ്റ് സീസണ് ത്രീയുടെ പ്രചാരണം സംഘടിപ്പിച്ചത്. ഹിറ്റ് 96.7 എഫ് എം അവതാരകർ, ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദ് എന്നിവരാണ് കാമ്പയിന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇത്തവണ വിവിധ എമിറ്റുകളിലെ സ്കൂളുകളെ മൂന്ന് സോണുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
നവംബര്‍ 9,10 തീയതികളിലായി റാസല്‍ഖൈമയില്‍ നടക്കുന്ന മത്സരങ്ങളില്‍ റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, അജ്മാന് എന്നീ എമിറേറ്റുകളിലെ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. നവംബര്‍ 16,17 തിയ്യതികളില്‍ സൗത്ത് സോണ്‍ തലത്തില്‍ അബൂദബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികൾ മത്സരിക്കും. സെന്‍ട്രല്‍ സോണില്‍ ഉള്‍പ്പെടുന്ന ദുബൈ, ഷാര്‍ജ എമിറേറ്റുകളിലെ മത്സരാര്‍ത്ഥികള്‍ നവംബര്‍ 23,24 തീയതികളില്‍ മൽസരിക്കും. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളിൽ ദുബൈ എത്തിസലാത്ത് അക്കാദമിയിൽ ഗ്രാൻറ് ഫിനാലെ നടക്കും. രണ്ട് വര്‍ഷം മുന്‍പാണ് യുഫെസ്റ്റിന് തുടക്കം കുറിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.youfestuae.com സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.