അബൂദബി: അറബി സംസാരിക്കാത്തവർ പ്രതികളായ സിവിൽ^കോമേഴ്സ്യൽ കേസുകളിൽ പരാതിക്കാർ കേസ് ഫയലുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് സമർപ്പിക്കണമെന്ന് അബൂദബി നീതിന്യായ വകുപ്പ് നിർദേശിച്ചു. മിന മേഖലയിൽ ഇത്തരമൊരു സംവിധാനം ആദ്യമായാണ്. നേരത്തെ എല്ലാ കോടതികളിലും അറബിയിൽ മാത്രമായിരുന്നു കോടതി രേഖകൾ സമർപ്പിച്ചിരുന്നത്. പ്രതികൾ സ്വന്തം നിലയിൽ തർജമ നടത്തിയായിരുന്നു കേസിെൻറ വിശദാംശങ്ങൾ മനസ്സിലാക്കിയിരുന്നത്. ഇതു കാരണം പ്രതികൾക്ക് വൻ തുക ചെലവ് വന്നിരുന്നു. അബൂദബിയിലാണ് രണ്ടാമത് ഒൗദ്യോഗിക ഭാഷയായി ഇംഗ്ലീഷ് തെരഞ്ഞെടുക്കുന്ന മിന മേഖലയിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും കോടതികളെന്ന് അബൂദബി നീതിന്യായ വകുപ്പ് അണ്ടർ സെക്രട്ടറി ചീഫ് ജസ്റ്റിസ് യൂസുഫ് ആൽ അബ്റി പറഞ്ഞു. പരാതിക്കാർ സമർപ്പിക്കുന്ന കേസ് ഫയലുകൾ 50 മുതൽ ആയിരം വരെ പേജുകൾ ഉണ്ടാകുന്നത് പതിവാണ്. പേജുകളുടെ ബാഹുല്യം കോടതി നടപടികൾ സങ്കീർണമാക്കും. ഇൗ പേജുകൾ തർജമ ചെയ്യുന്നതിനുള്ള ബാധ്യത പ്രതിയിൽ കെട്ടിയേൽപിക്കുന്നത് ശരിയല്ല. അതിനാൽ തർജമയുടെ ചെലവ് പരാതിക്കാർ തന്നെ വഹിക്കണം.
കേസ് രേഖകൾ അറബിയിൽ ലഭിക്കുേമ്പാൾ യു.എ.ഇയിൽ ഭൂരിപക്ഷമുള്ള അറബി സംസാരിക്കാത്തവർ പ്രയാസത്തിലാവുകയാണ്.ഒരു പേജിെൻറ വിവർത്തനത്തിന് മാത്രം 100 ദിർഹം വരെ ചെലവ് വരുന്നുണ്ട്. വിവർത്തനത്തിെൻറ ചെലവ് പരാതിക്കാരൻ തന്നെ വഹിക്കണം എന്ന് വരുേമ്പാൾ കേസ് ഫയലിെൻറ അനാവശ്യ ദൈർഘ്യം കുറക്കാനും ആവശ്യമായ കാര്യങ്ങൾ മാത്രം രേഖപ്പെടുത്താനും അവർ ശ്രദ്ധിക്കുമെന്നും യൂസുഫ് ആൽ അബ്റി അഭിപ്രായപ്പെട്ടു. അതേസമയം, ഇംഗ്ലീഷ് വിവർത്തനം സമർപ്പിക്കണമെന്ന നിബന്ധന തൊഴിൽ കോടതികൾക്ക് ബാധകമല്ല. വിവർത്തനത്തിെൻറ ചെലവ് തൊഴിലാളികൾക്ക് വഹിക്കാൻ സാധ്യമല്ലാത്തതിനാലാണ് തൊഴിൽ കോടതികളിൽ ഇൗ നിബന്ധന ഏർപ്പെടുത്താത്തതെന്ന് യൂസുഫ് ആൽ അബ്റി വ്യക്തമാക്കി. ക്രിമിനൽ, പെരുമാറ്റക്കുറ്റ കോടതികളും ഇൗ നിബന്ധനയിൽനിന്ന് ഒഴിവാണ്. സ്വിറ്റ്സർലൻഡ്, കാനഡ രാജ്യങ്ങളിലെ ബഹുഭാഷ കോടതികളെ കുറിച്ച് പഠനം നടത്തിയതിന് ശേഷമാണ് വകുപ്പ് പുതിയ നടപടി സ്വീകരിച്ചത്. എമിറേറ്റിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വർധിപ്പിച്ച് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.