ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം മലയാളികൾക്ക് അക്ഷരപൂരമാണ്. പലവിധത്തിലാണ് ഷാര്‍ജ അക്ഷരോത്സവം മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്. പുസ്തകങ്ങളുടെ പ്രകാശനം നടക്കുന്ന റൈറ്റേഴ്സ് ഫോറത്തില്‍ അതിനുള്ള എല്ലാവിധ ഒരുക്കങ്ങളും നടത്തുന്നത് രണ്ട് മലയാളി പെൺകുട്ടികളാണ്. കാസര്‍കോട് സ്വദേശി സംഗീത അഭിലാഷും കോഴിക്കോട് സ്വദേശി ഷദാ സലാമും. രണ്ട് പേരും ബിരുദധാരികളും തൊഴില്‍ അന്വേഷകരുമാണ്. ഷദാ സലാം കമ്പ്യൂട്ടര്‍ സയന്‍സും സംഗീത എം.ബി.എയുമാണ് പൂര്‍ത്തിയാക്കിയത്.
റൈറ്റേഴ്സ് ഫോറത്തില്‍ നടക്കുന്ന പരിപാടികളുടെ പേര്, പ്രകാശനം ചെയ്യുന്ന പുസ്തകത്തിെൻറ പേര്, തുടങ്ങുന്ന സമയം, അവസാനിക്കുന്ന സമയം എല്ലാം ഇവരുടെ നിയന്ത്രണത്തിലാണ്. സമയത്തിന് വലിയ പ്രാധാന്യമാണ് പുസ്തകോത്സവം കല്‍പ്പിക്കുന്നത്. വായനയെയും എഴുത്തിനെയും ഏറെ ബഹുമാനിക്കുന്നവരാണ് സംഗീതയും ഷദയും. പുസ്തകോത്സവത്തില്‍ എത്തിയതോടെ നിരവധി എഴുത്തുകാരെ നേരില്‍ കാണാനും പരിചയപ്പെടാനുമായതായി രണ്ട് പേരും പറഞ്ഞു. മലയാള പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍ ഏറെ നടക്കുന്നത് റൈറ്റേഴ്സ് ഫോറത്തിലാണ്. അത് നിയന്ത്രിക്കാന്‍ കിട്ടിയ അവസരം വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.