ദുബൈ: പതാകകൾ കൊണ്ട് ശൈഖ് ഖലീഫയുടെ ഛായാചിത്രമൊരുക്കി ദുബൈ മീഡിയ ഒാഫിസ്. ദുബൈ കൈറ്റ് ബീച്ചിലാണ് 4000 യു.എ.ഇ പതാകകൾ കൊണ്ട് പ്രസിഡൻറിെൻറ ചിത്രം രൂപകൽപന ചെയ്തത്. ബീച്ചിലെത്തുന്നവർക്ക് ദൃശ്യവിസ്മയമാവുകയാണ് ഇൗ പാതാക ഉദ്യാനം.
യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ശൈഖ് ഖലീഫയെ കുറിച്ച് രചിച്ച ‘ടു ഖലീഫ’ എന്ന കവിതയിലെ വരികളും ഇതോടൊപ്പം ചിത്രീകരിച്ചിട്ടുണ്ട്.
രാജ്യത്തിെൻറ നേതാക്കളെ ആേഘാഷിക്കുകയും യു.എ.ഇയുടെ വികസനയാത്രയിൽ അവരുടെ സുപ്രധാന പങ്ക് എടുത്തുകാട്ടുകയുമാണ് ഇൗ വർഷത്തെ പതാക ഉദ്യാനം ലക്ഷ്യമിടുന്നത്. ഇൗ പതാക ഉദ്യാനത്തിലൂടെ യുവാക്കൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമെത്തുക എന്നതാണ് ഉദ്ദേശ്യമെന്ന് ബ്രാൻഡ് ദുബൈ ഡയറക്ടർ നിഹാൽ ബദ്രി പറഞ്ഞു. ഡിസംബർ ഒന്ന് വരെ ജനങ്ങൾക്ക് പതാക ഉദ്യാനം സന്ദർശിക്കാം. സന്ദർശകർക്ക് UAEFlagGarden എന്ന ഹാഷ്ടാഗിൽ ഇതിെൻറ ചിത്രങ്ങൾ പങ്കുവെക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.