ഷാർജ: അവസാനത്തെ രചന എന്നു കരുതി പൂർത്തിയാക്കുന്ന കൃതികൾ സമൂഹത്തിലും സമുദായത്തിലും വരുത്തുന്ന പരിവർത്തനമാണ് തന്നെ പിന്നെയും പിന്നെയും എഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് എഴുത്തുകാരി ബി.എം. സുഹറ. മുസ്ലിം സ്ത്രീ ജീവിതങ്ങളെ അനുഭവ ബോധ്യത്തോടെ വായനക്കാർക്കു മുന്നിലെത്തിച്ച രചനകൾ സമൂഹത്തെ ഏറെ സ്വാധീനിച്ചുവെന്നത് സന്തോഷകരമാണ്. സ്ത്രീയെ അടുക്കള റാണി എന്നു വിശേഷിപ്പിച്ച് മുഖ്യധാരയിൽ നിന്ന് ഒഴിച്ചു നിർത്തിയ അവസ്ഥക്ക് കാലം മാറ്റം വരുത്തിയതായും വർത്തമാനം എന്ന തെൻറ പുതിയ നോവലിെൻറ പ്രകാശന ചടങ്ങിൽ അവർ പറഞ്ഞു. യു.എ ഖാദർ ഗായകൻ വി.ടി. മുരളിക്കു നൽകി പുസ്തകം പ്രകാശനം ചെയ്തു. അനിൽ അമ്പാട്ട്, എം.എം. ബഷീർ, സി.റഹീം, ഗോപി നാരായണൻ, തുളസീദാസ് തുടങ്ങിയവർ സംബന്ധിച്ചു. ചിന്തയാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.