അബൂദബി: റാസൽഖൈമയിലെ കടലിൽ ചൊവ്വാഴ്ച രാവിലെ അപൂർവ നീർച്ചുഴി സ്തംഭം (waterspout) പ്രത്യക്ഷപ്പെട്ടു. ദൃക്സാക്ഷി പകർത്തിയ ഇതിെൻറ വീഡിയോ ദേശീയ കാലവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) പോസ്റ്റ് ചെയ്തു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. കടലിൽ ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും നീർച്ചുഴി സ്തംഭം കാരണം ആർക്കും അപായമുണ്ടായിട്ടില്ല. യു.എ.ഇയിൽ അപൂർമായാണ് ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതെന്ന് എൻ.സി.എമ്മിലെ കാലാവസ്ഥ നിരീക്ഷകൻ മുഹമ്മദ് ആൽ ഖാജ പറഞ്ഞു. കടലിന് മുകളിലായി താഴ്ന്നുനിൽക്കുന്ന മേഘം തിരശ്ചീനമായി അൽപം മാറുേമ്പാൾ അതിവേഗത്തിൽ താഴേക്ക് വരുന്ന ചുഴലിക്കാറ്റാണ് നീർച്ചുഴി സ്തംഭത്തിന് കാരണമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.