ഷാർജ: കഴിഞ്ഞ വർഷത്തെ പുസ്തകമേളയിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരുന്ന യു ആർ ഒാൺ എയർ മത്സരം മീഡിയാവൺ ടിവി ഇക്കുറിയും സംഘടിപ്പിക്കും. വാർത്തയുടെ ലോകത്തെ പുതിയ താരങ്ങളെ കണ്ടെത്താൻ ലക്ഷ്യമിട്ട് എല്ലാ ദിവസവും സ്കൂൾ വിദ്യാർഥികൾക്കായി റിപ്പോർട്ടിങ്, വാർത്ത അവതരണം എന്നിവയിൽ മത്സരം നടക്കും. ഏഴാം ഹാളിലെZD32 സ്റ്റാളിലാണ് മത്സരം അരങ്ങേറുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വിദ്യാർഥികൾക്ക് ഇൗ വരുന്ന ശിശുദിനത്തിൽ മീഡിയാ വണ്ണിനു വേണ്ടി റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ടാവും. www.facebook/mediaonegulf പേജിൽ മത്സരാർഥികളുടെ പ്രകടനം കാണുവാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.