ഉമ്മുല്‍ഖുവൈന്‍: ജൂനിയര്‍ സബ്ജൂനിയര് വിഭാഗത്തില്‍ ഇന്ത്യന്‍ സ്കൂളുകള്‍ തമ്മില്‍ മാറ്റുരച്ച അക്ഷരോച്ചാരണ മല്‍സരത്തില്‍ ആതിഥേയരായ ന്യൂ ഇന്ത്യന്‍ സ്കൂള്‍ ഓവറോള്‍ കിരീടം നേടി.സബ്ജൂനിയര് വിഭാഗത്തില്‍ ഹാബിറ്റാറ്റ് സ്കൂളിലെ ആയിഷ മിന്‍സ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ന്യൂ ഇന്ത്യന്‍ സ്കൂളിലെ എയിഡന് ക്രിസ് ജെയിംസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ആതിഥേയ സ്കൂളിലെ കൃഷ്ണ പ്രിയയും റിഷബ് കൃഷ്ണനും നേടി. ഓവറോള്‍ കിരീടവും ഇന്ത്യന്‍ സ്കൂളിന് ലഭിച്ചു. മല്‍സരം സ്കൂള്‍ പ്രിന്‍സിപ്പൽ ഫീഖ് റഹീം ഉല്‍ഘാടനം ചെയ്തു. റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലെ അധ്യാപിക സംഗീത നായര്‍ മല്‍സരം നിയന്ത്രിച്ചു. വൈസ് പ്രിന്‍സിപ്പൽ മേരി ബ്രിജീറ്റ് വിജയികള്‍ക്ക് സമ്മാനം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.