ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സൗദ് സ്വീകരണം നൽകി. റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ സംരംഭത്തിൽ പെങ്കടുക്കാൻ പൊതു^സ്വകാര്യ മേഖലകളിൽനിന്നുള്ള പ്രതിനിധി സംഘത്തിെൻറ തലവനായാണ് ശൈഖ് മുഹമ്മദ് സൗദിയിലെത്തിയത്. റിയാദിലെ അർഖ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സൽമാൻ രാജാവ് ശൈഖ് മുഹമ്മദിനെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു. അതിഥികൾക്ക് രാജാവ് വിരുന്നൊരുക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും സന്നിഹതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.