ദുബൈ: ശൈഖ് സായിദ് റോഡിൽ ബുധനാഴ്ച മുതൽ പുതിയ സാലിക് ഗേറ്റ് ആരംഭിച്ചതായി ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ജബൽ അലി എനർജി മെട്രോ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഉടമകളുടെ സാലിക് ടാഗിൽനിന്നോ അക്കൗണ്ടിൽനിന്നോ നാല് ദിർഹം ഇൗടാക്കും. ഇതോടെ ദുബൈയിൽ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടായി. ശൈഖ് സായിദ് റോഡിലെ ഗതാഗതം യലായിസ് റോഡിലേക്കും മറ്റു സമാന്തര പാതകളിലേക്കുമായി ഭാഗിക്കാൻ പുതിയ സാലിക് ഗേറ്റ് ഉപകരിക്കുമെന്ന് ആർ.ടി.എ പറഞ്ഞു.
എമിറേറ്റ്സ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ റോഡ്, അൽ ഖെയ്ലി റോഡ് എന്നീ ബദൽ പാതകളിലേക്കും ഗതാഗതത്തിെൻറ ഒരു ഭാഗം മാറും. ഇതോടെ ശൈഖ് സായിദ് റോഡിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ശൈഖ് സായിദ് റോഡിൽനിന്ന് ബദൽ പാതകളിലേക്ക് 25 ശതമാനം വരെ വാഹന ഗതാഗതം മാറാൻ സാലിക് ഗേറ്റുകൾ ഉപകരിക്കുന്നുവെന്ന് ആർ.ടി.എ ഇൗയിടെ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.