ദുബൈ: മിടുക്കരാകേണ്ടത് വിദ്യാർത്ഥികൾ മാത്രമാണോ? അതോ അധ്യാപകരും മിടുക്ക് തെളിയിക്കണോ. പഠിച്ചു ജയിച്ചു അധ്യാപകരായിക്കഴിഞ്ഞാൽ എല്ലാം തികഞ്ഞോ? ഇത്തരം ചോദ്യങ്ങൾ സർവ്വസാധാരണമാണ്. അത്ര എളുപ്പമല്ല അധ്യാപക ജോലി. പുതിയ തലമുറയുടെ മനസിലേക്ക് ഇറങ്ങി വന്നുവേണം പാഠങ്ങൾ പകരാൻ. നല്ല അധ്യാപകരുടെ ശിഷ്യന്മാർ നല്ല പൗരന്മാരാകുമെന്നതാണ് നാട്ടുനടപ്പ്. എങ്ങനെ നല്ല അധ്യാപകരാകാം എന്ന് പറഞ്ഞു തരാൻ യോഗ്യത നേടിയ ചിലരുണ്ട് നമ്മുടെ നാട്ടിൽ. അവരിൽ പ്രമുഖയാണ് മദീഹ അഹ്മദ്. അധ്യാപനത്തിെൻറ ഗുണങ്ങളും പോരായ്മകളും മെച്ചെപ്പടാനുള്ള വഴികളും അവർ പറഞ്ഞു തരും. ഉദാഹരണത്തിന് ഹൈസ്കൂൾ കുട്ടികളെ പഠിപ്പിക്കുന്നതിൽ സാധാരണ ഉണ്ടാകുന്ന ഉദാസീനത അവർ പലയിടത്തും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുട്ടികൾക്ക് സ്വയം പഠിക്കാനുള്ള കഴിവുണ്ടായി എന്നതിെൻറ േപരിൽ സിലബസിലൂടെ ഒാട്ടപ്രദക്ഷിണം നടത്തുന്നതാണ് ഒരു പ്രശ്നം. കുട്ടികൾ ട്യൂഷനിലൂടെയും മറ്റും പഠിച്ചുകൊള്ളും എന്ന ധാരണയും ഉണ്ട്. മൽസരപരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധെകാടുക്കുന്ന കുട്ടികളും പാഠഭാഗങ്ങളോട് ഏറെ താൽപര്യം കാണിക്കില്ല. ഇതോടെ സ്കൂളിലെ ആക്ടിവിറ്റികളിലും പരീക്ഷകൾക്കും വേണ്ടത്ര പ്രാധാന്യം നൽകുകയുമില്ല. പാഠഭാഗങ്ങൾ എങ്ങനെ പ്രായോഗികവത്ക്കരിക്കും എന്ന ഭാഗം ഇതോടെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. കുട്ടികളുടെ ഭാവി ജീവിതത്തിൽ ഇത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഒരു അധ്യാപകൻ മെച്ചപ്പെടുന്നത് കുറഞ്ഞത് ആയിരം കുട്ടികളെങ്കിലും മെച്ചപ്പെടാൻ ഉപകരിക്കും. ആധുനിക ബോധന രീതികെളക്കുറിച്ച് മനസിലാക്കാൻ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന എജുകഫെയിലെ അധ്യാപകർക്കായുള്ള സെഷൻ ഉപകരിക്കും. ആദ്യം രജിസ്റ്റർ െചയ്യുന്ന 75 അധ്യാപകർക്കാണ് അത്യപൂർവ്വമായ ഇൗ ക്ലാസിൽ പെങ്കടുക്കാൻ അവസരം കിട്ടുക.
www.click4m.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് പെങ്കടുക്കാം. പ്രവേശനം സൗജന്യമാണ്. ഇൗ മാസം 26,27 തീയതികളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിലാണ് എജുകഫെയുടെ നാലാം സീസൺ നടക്കുക. െഎ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, മെൻറലിസ്റ്റ് കേദാർനാഥ് പാറുലേക്കർ, പ്രചോദക പ്രഭാഷകൻ ഡോ. ഫാറൂഖ് സെൻസേയി, െഎ.ഡി. ഫ്രെഷ് ഫുഡ് സഹസ്ഥാപകനും സി.ഇ.ഒയുമായ മുസ്തഫ പി.സി., കരിയർ പ്രഭാഷക മദീഹ അഹമ്മദ്, ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് ഡോ. സംഗീത് ഇബ്രാഹിം എന്നിവർ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംവദിക്കാനെത്തും. പ്ലസ് ടുവിന് ശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും കണ്ടെത്താനുള്ള ഉപദേശ നിര്‍ദേശങ്ങളുമായി പ്രമുഖ വിദ്യഭ്യാസ വിദഗ്ധരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.