അജ്മാന് : കാരാഗൃഹത്തില്‍ അടക്കുന്നതോടെ പുറം ലോകവുമായിമുള്ള ബന്ധം അറ്റുപോകും എന്നത് പഴങ്കതയാകുന്നു. ജയിലറക്കുള്ളിലെ ഏകാന്തതയില്‍ ഇഷ്ടപ്പെട്ട വിഭവം ലഭിക്കണമെന്ന് തോന്നിയാല്‍ മോചനം വരെ കാത്തിരിക്കേണ്ട കാലവും കഴിഞ്ഞു പോയി. തടവുപുള്ളികള്‍ക്കും ആധുനിക സേവന സൗകര്യം ഒരുക്കുകയാണ് അജ്മാന് പൊലീസ്. തടവുകാരുടെ ചെറിയ ആവശ്യങ്ങള്‍ പോലും ഇനി ജയിലിനകത്തെ ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കും. ജയിലിനകത്ത് സ്ഥാപിച്ച കംപ്യുട്ടര്‍ സ്ക്രീനില്‍ ഓര്‍ഡര്‍ ചെയ്താല്‍ 50 മിനിറ്റു കൊണ്ട് സാധനങ്ങളെത്തും.
സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം അജ്മാന് പൊലീസ് കമാൻറർ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി നിര്‍വ്വഹിച്ചു. ജയിലിനകത്ത് സ്ഥാപിച്ച മെഷീനിലെ സ്ക്രീനിലൂടെ തടവുകാരുടെ തിരിച്ചറിയല്‍ രേഖയും രഹസ്യ കോഡും ഉപയോഗിച്ച് അവശ്യ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനു പുറമെ സ്വന്തക്കാരുമായി ആശയവിനിമയം നടത്തുവാനുള്ള സൗകര്യവും ലഭ്യമാണ്. തടവുകാരനായി എത്തുന്ന വ്യക്തിയില്‍ നിന്ന് ജയിലധൃകൃതര് വാങ്ങിവെക്കുന്ന വ്യക്തിപരമായ വസ്തുക്കളുടെ രസീതി നൽകുന്നതും ഇനിമുതല്‍ ഈ സംവിധാനം വഴിയായിരിക്കും. സംവിധാനം വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ എണ്ണം സ്ഥാപിക്കാനും അജ്മാന് പൊലീസിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.