അജ്മാൻ: നാട്ടിലെ പട്ടിണിയും പരിവട്ടവും സഹിക്കാനാവാതെ കടം വാങ്ങി പണം നൽകിയാണ് ഇവിടെയെത്തിയത്. ഏജൻറ് കബളിപ്പിച്ച് മുങ്ങിയിരിക്കുന്നു. ഇൗ പാർക്കിൽ ഇനി എത്ര ദിവസം അന്തിയുറങ്ങാൻ അധികൃതർ സമ്മതിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഞങ്ങളുടെ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല, നാട്ടിലേക്ക് എങ്ങിനെയെങ്കിലും മടങ്ങിയാൽ മതിയെന്നായിരിക്കുന്നു. അതിന് ആരെങ്കിലും സഹായിക്കാമോ? അജ്മാനിലെ അൽ മുസല്ല സൂഖിനടുത്ത് അഭയാർഥികളെപ്പോലെ തങ്ങുന്ന നാൽപതോളം ചെറുപ്പക്കാരുടെ അഭ്യർഥനയാണ്.
വിസക്ക് 80000 മുതൽ ഒന്നര ലക്ഷം രൂപ വരെ നൽകിയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫിറോസ് അഹ്മദ്, നസീർ, നരേഷ് കുമാർ, മുഹമ്മദ് ഹമീർ, മിഥിലേഷ് കുമാർ തുടങ്ങിയവർ എത്തിയത്. ഏതോ നല്ല മനുഷ്യൻ കൊണ്ടു വന്നു കൊടുത്ത ഉച്ച ഭക്ഷണം കിട്ടിയതു കൊണ്ട് തളർന്നു വീഴാതെ നിൽക്കുന്നു. പക്ഷെ മാനസികമായി ഏറെക്കുറെ തകർന്ന അവസ്ഥയിലാണ് പലരും. വിസ വാഗ്ദാന തട്ടിപ്പിെൻറ വ്യത്യസ്ത രീതികൾ കൂടി വ്യക്തമാക്കുന്നാണ് ഇവരുടെ അനുഭവം. വന്നിറങ്ങുേമ്പാൾ സ്വീകരിക്കാൻ ആളുകളെത്തും. ഒരാഴ്ച ഒരു മുറിയിൽ താമസിപ്പിക്കും. പിന്നീട് മറ്റൊരു ഏജൻറ് വന്ന് വേറെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകും. അടുത്ത ദിവസങ്ങളിൽ ജോലിക്ക് പോകേണ്ട കമ്പനിയുടെ വിവരങ്ങൾ നൽകാമെന്നറിയിച്ച് മടങ്ങും.
പിന്നെ അവരാ വഴിക്ക് വരില്ല. ഫോൺ നമ്പറിൽ വിളിച്ചാലും കിട്ടില്ല. മാസം തികഞ്ഞ് വാടക നൽകാതെയാകുേമ്പാൾ മുറിയുടെ ഉടമ വന്ന് തൊഴിലന്വേഷകരെ ഇറക്കി വിടുകയും ചെയ്യും. വഞ്ചിക്കപ്പെട്ട് അജ്മാനിൽ നിൽക്കുന്ന നാൽപതു പേർ മാത്രമല്ല ഇൗ പ്രവണതയുടെ ഇരകൾ എന്നറിയുന്നു. ഇവരിൽ ചിലരുടെ സന്ദർശക വിസ കാലാവധി അവസാനിച്ചു കഴിഞ്ഞു. മറ്റു ചിലരുടേത് അൽപ ദിവസങ്ങൾ കൊണ്ട് തീരും. ഇൗ മാസം 31 വരെ യു.എ.ഇ സർക്കാർ അനുവദിച്ച പൊതുമാപ്പ് കാലമായതിനാൽ പിഴ കൂടാതെ മടങ്ങാൻ ഇവർക്കു കഴിയും. അതിന് ടിക്കറ്റു വേണം, കോൺസുലേറ്റിെൻറയും എംബസിയുടെയും സഹൃദയരുടെയും സഹകരണം ലഭിച്ചാൽ മാത്രമേ ജയിലിൽ കുടുങ്ങാതെ ഇൗ സാധുക്കൾക്ക് മാതാപിതാക്കൾക്കും കുടുംബത്തിനുമൊപ്പം എത്തിച്ചേരാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.