ഷാർജ: അന്താരാഷ്ട്ര വിമാനതാവളത്തിൽ, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ലിമോസിൻ സേവനങ്ങൾക്ക് വിജയ തിളക്കം. ജുലൈ 19ന് 10 വാഹനങ്ങളാണ് സേവനത്തിനായ് പുറത്തിറക്കിയത്. മൂന്ന് മാസത്തിനുള്ളിൽ 5050 പേർ ഈ സേവനം ഉപയോഗപ്പെടുത്തി കഴിഞ്ഞതായ് വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് ആൽ ജർവാൻ പറഞ്ഞു. വിമാനതാവളത്തിൽ നിന്ന് ഷാർജ പട്ടണത്തിലേക്ക് യാത്ര ചെയ്യാൻ 80 ദിർഹമാണ് നിരക്ക്. അജ്മാനിലേക്ക് 85 ദിർഹവും. വിമാനതാവളത്തിന് സമീപ പ്രദേശങ്ങളായ ഖറാഈൻ, അൽ നൂഫ് ഭാഗങ്ങളിലേക്ക് 55 ദിർഹം മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.