ഷാർജ: ഇൗ മാസം 14ന് ആരംഭിക്കുന്ന ആറാമത് കുട്ടികളുടെ ഷാർജ ചലചിത്ര ഉത്സവത്തിൽ താര അതിഥിയായി ജംഗിൾ ബുക്കിൽ മൗഗ്ലിവേഷമിട്ട നീൽ സേഥി പെങ്കടുക്കും. അൽ ജവാഹർ റിസപ്ഷൻ ആൻറ് കൺവെൻഷൻ െസൻററിൽ 19 വരെ അരങ്ങേറുന്ന മേളയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാവും ഇൗ ഇൻഡോ^അമേരിക്കൻ ബാലെൻറ സാന്നിധ്യം. 31 രാജ്യങ്ങളിൽ നിന്ന് 138 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. 12 ചിത്രങ്ങളുടെ അന്താരാഷ്ട്രതലത്തിലെ ആദ്യ പ്രദർശനവും മേളയിലുണ്ടാവും. പ്രദർശനത്തിനു പുറമെ നിരവധി ശിൽപശാലകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.