അബൂദബി: സൗരോർജത്തിെൻറ അന്താരാഷ്ട്ര വിന്യാസത്തിന് ഗതിവേഗം പകരുന്നതിനുള്ള പുതിയ സഖ്യങ്ങൾ രൂപവത്കരിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് പ്രധാനമാണെന്ന് യു.എ.ഇ കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി കാര്യ മന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സിയൂദി അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര സൗര സഖ്യത്തിെൻറ (ഇസ) പ്രഥമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരുപയോഗ ഉൗർജ മേഖലയിൽ യു.എ.ഇക്ക് ഒരു പതിറ്റാണ്ട് നീളുന്ന ചരിത്രമുണ്ട്. 2006ലാണ് യു.എ.ഇയിൽ പുനരുപയോഗ ഉൗർജ കമ്പനിയായ മസ്ദർ സ്ഥാപിച്ചത്.
2009ൽ അന്താരാഷ്ട്ര പുനരുപയോഗ ഉൗർജ ഏജൻസിക്ക് (ഇറേന) രാജ്യം ആതിഥ്യം വഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉഭയകക്ഷി കൂടിക്കാഴ്ചകളിലും ഡോ. ഥാനി പെങ്കടുത്തു. ഇന്ത്യൻ ഉൗർജ സഹമത്രി രാജ്കുമാർ സിങ്, ഇസ ഡയറക്ടർ ജനറൽ ഉപേന്ദ്ര ത്രിപാഠി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച
നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.