ദുബൈ: ഇൗ വർഷത്തെ ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്കാരത്തിന് പ്രശസ്ത സംഗീതജ്ഞൻ ശങ്കരൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. ഷാർജയിൽ നടക്കുന്ന ഏകതാ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച പ്രത്യേക ചടങ്ങിൽ 50001 രൂപയും പ്രശസ്തി പത്രവും അടങ്ങൂന്ന പുരസ്കാരം സമർപ്പിക്കും.
തിരുവനന്തപുരം നവരാത്രി സംഗീതമണ്ഡപത്തിെൻറ മാതൃകയിൽ ചിട്ടപ്പെടുത്തിയ ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിെൻറ ഏഴാം അധ്യായത്തിന് ഒരുക്കങ്ങൾ പൂർത്തിയാതായി ഏകതാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം പത്തിന് ആരംഭിക്കും. വിജയദശമി നാളിൽ പ്രമുഖ ആചാര്യന്മാരുടെ കീഴിൽ വിദ്യാരംഭവും ഒരുക്കിയിട്ടുണ്ട്.
ഒൻപതു ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാത്രി പത്തു വരെ സംഗീതാർച്ചന നടക്കും. ഇന്ത്യയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി അഞ്ഞൂറോളം കലാകാരന്മാർ ഷാർജ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗീതാർച്ചനയിൽ പങ്കെടുക്കും. ഓരോ ദിവസവും അഞ്ഞൂറിലേറെ സംഗീതാസ്വാദകരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് ഏകതാ ഉപദേശക സമിതി അംഗം പി.കെ. സജിത് കുമാർ, പ്രസിഡൻറ് സി.പി. രാജീവ് കുമാർ, സെക്രട്ടറി പി.കെ.ബാബു, ട്രഷറർ വിനോദ് നമ്പ്യാർ, ജനറൽ കൺവീനർ ജെ. ബിനോജ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.