ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ രക്ഷകർതൃത്വത്തിൽ നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ സംഘടിപ്പിക്കുന്ന “ഫുജൈറ റണ്‍” കൂട്ടയോട്ട മത്സരം നവംബര്‍ 25 ന് നടക്കും. ജനങ്ങളില്‍ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുകയും കായിക വിനോദങ്ങളില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. 11 കിലോമീറ്റർ, 10 കിലോമീറ്റർ, അഞ്ചു കിലോമീറ്റർ, മൂന്നു കിലോ മീറ്റർ, നിശ്ചയദാർഢ്യ വിഭാത്തിന് എന്നിങ്ങനെ അഞ്ച് തരം മത്സരങ്ങളാണ് നടത്തുന്നത്. 11,10 കിലോ മീറ്റർ മത്സരങ്ങൾക്ക് 125 ദിർഹം വീതം രജിസ്റ്ററേഷൻ ഫീസ് നൽകണം.
അഞ്ചു കിലോ മീറ്ററിന് 75, മൂന്നു കിേലാ മീറ്ററിന് 50 ദിർഹം എന്നിങ്ങനെയാണ് ഫീസ്. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യമാണ്. സ്വദേശികളിൽ നിന്നും വിേദശികളിൽ നിന്നുമുള്ള ഒാട്ടക്കാർക്ക് സ്ത്രീ^പുരുഷ വിഭാഗങ്ങളിലായി പ്രത്യേക സമ്മാനങ്ങളുണ്ട്. 11 കിലോ മീറ്റർ മത്സരത്തിൽ നാലു പേർക്ക് ഒന്നാം സമ്മാനമായി 15000 ദിർഹം വീതം ലഭിക്കും. മറ്റു വിഭാഗങ്ങളിലും 10000 മുതൽ 2000 ദിർഹം വരെ സമ്മാനമുണ്ട്. കൂടുതൽ ആളുകെള പെങ്കടുപ്പിക്കുന്ന ടീമിന് 5000 ദിർഹം നൽകും. ഇതിനു പുറമെ നറുക്കെടുപ്പിലൂടെയും സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് nbf.fujairahrun.ae എന്ന സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.