ഷാർജ: പുതുതലമുറയെ വായനയുടെ ലോകത്തിലൂടെ ചലിപ്പിക്കുക എന്ന ഉദ്ദേശ്യം മുൻനിർത്തി ഇന്ത്യാ ഇൻറർനാഷണൽ സ്കൂൾ റീഡതോൺ പരിപാടിക്ക് രൂപം നൽകി. ഓൺലൈൻ ഗെയിമുകളിൽ നിന്നും സോഷ്യൽമീഡിയയുടെ ദുസ്വാധീനത്തിൽനിന്നും മോചിപ്പിച്ച് വായനയുടെയും തിരിച്ചറിവിെൻറയും ലോകത്തേക്ക് വഴി നടത്തുകയാണ് ലക്ഷ്യം. ആഴ്ചയിലൊരിക്കൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും നിശ്ചിതസമയം വായനക്ക് വേണ്ടി നീക്കി വെക്കുന്നതാണ് റീഡതോൺ പരിപാടി. പ്രിൻസിപ്പാൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ അബ്ദുൽ കരീം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.