അബൂദബി: ഫോബ്സ് സമ്പന്ന പട്ടികയിൽ ആറ് മലയാളികൾ സ്ഥാനം പിടിച്ചു. ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാൻ എം.എ. യൂസുഫലി, ആർ.പി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രവി പിള്ള, ജെംസ് എജുക്കേഷൻ ചെയർമാൻ സണ്ണി വർക്കി, ആക്സിലർ വെഞ്ചേഴ്സ് ചെയർമാൻ സേനാപതി ഗോപാലകൃഷ്ണൻ, മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ്, വി.പി.എസ്. ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. ശംഷീർ വയലിൽ എന്നിവരാണ് പട്ടികയിലുള്ളത്. 35036 കോടി രൂപ ആസ്തിയുള്ള എം.എ. യൂസുഫലിക്കാണ് മലയാളികളിൽ ഏറ്റവും കൂടുതൽ സമ്പത്ത്. ഇന്ത്യൻ സമ്പന്നരിൽ 26ാം സ്ഥാനം കരസ്ഥമാക്കിയ ഇദ്ദേഹം ഗൾഫ് എൻ.ആർ.െഎകളിലും ഒന്നാമതായി. രവി പിള്ളക്ക് 28766 കോടി, സണ്ണി വർക്കിക്ക് 18808 കോടി, സേനാപതി ഗോപാലകൃഷ്ണന് 15047 കോടി, എം.ജി. ജോർജ് മുത്തൂറ്റിന് 14383 കോടി, ഡോ. ശംഷീർ വയലിലിന് 11359 കോടി എന്നിങ്ങനെയാണ് ആസ്തി.
ഇന്ത്യൻ എൻ.ആർ.െഎക്കാരിൽ എം.എ. യൂസുഫലി, രവി പിള്ള, ശംഷീർ വയലിൽ എന്നിവർക്ക് പുറമെ ലാൻഡ്മാർക്ക് ഗ്രൂപ്പ് ഉടമ മിക്കി ജഗ്തിയാനി (ആസ്തി 30241 കോടി), യൂനിമണി, യു.എ.ഇ എക്സ്ചേഞ്ച് ശൃംഖലകൾ ഉൾപ്പെടുന്ന ഫിനാബ്ലർ ഹോൾഡിങ് കമ്പനി ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി (27291 കോടി), സ്റ്റാലിയൻ ഗ്രൂപ്പ് ചെയർമാൻ സുനിൽ വസ്വാനി (18144 കോടി) തുടങ്ങിയവരും പട്ടികയിൽ ഉൾപ്പെട്ടു. ഇന്ത്യക്കാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കാണ് (ആസ്തി 348884 കോടി) ഏറ്റവും കൂടുതൽ സമ്പത്തുള്ളത്. വിപ്രോ ചെയർമാൻ അസീം പ്രേംജി (154896 കോടി), ആഴ്സിലർമിത്തൽ ചെയർമാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തൽ (134980 കോടി), ഹിന്ദുജ ഗ്രൂപ്പിെൻറ ഹിന്ദുജ ബ്രദേഴ്സ് (132768 കോടി), ഷാപുർജി പല്ലോൻജി ഗ്രൂപ്പ് ചെയർമാൻ പല്ലോൻജി മിസ്ത്രി (115803 കോടി) എന്നിവർ ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ സ്ഥാനം നേടി.
ആമസോൺ ചെയർമാനും സി.ഇ.ഒയുമായ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ. 24 വർഷമായി ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ പിന്തള്ളി ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നയാളാണ് ജെഫ് ബെേസാസ്. കൂടാതെ 100 ബില്യൻ ഡോളറിന് മുകളിൽ ആസ്തി രേഖപ്പെടുത്തിയതിെൻറ റെക്കോഡും ഇദ്ദേഹം നേടി. 160 ബില്യൻ ഡോളറാണ് ജെഫിെൻറ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ബിൽഗേറ്റ്സിെൻറ ആസ്തി 97 ബില്യൻ ഡോളറാണ്. ബാർക്ഷയർ ഹേതവേ സി.ഇ.ഒ വാറൻ ബഫറ്റ് (88.3 ബില്യൻ), ഫേസ്ബുക് ചെയർമാനും സി.ഇ.ഒയുമായ മാർക് സക്കർബർഗ് (61 ബില്യൻ), ഒറാക്ൾ സ്ഥാപകൻ ലാറി എല്ലിസൺ (60.5 ബില്യൻ) എന്നിവരാണ് ലോക സമ്പന്നരിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.