അബൂദബി: മുൻ കാമുകിയെ ബേസ്ബാൾ ബാറ്റ് കൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊന്ന ശേഷം അവർ ജോലി ചെയ്തിരുന്ന ഒാഫിസിന് തീയിട്ട കെനിയൻ യുവാവിന് ജീവപര്യന്തം തടവ്. കീഴ്ക്കോടി വിധിച്ച ജീവപര്യന്തത്തിനെതിരെ നൽകിയ അപ്പീർ മേൽക്കോടതി തള്ളുകയായിരുന്നു. കാർഗോ ഇൻസ്പെക്ടറായ 29കാരനെയാണ് കോടതി ശിക്ഷിച്ചത്.
താനുമായുള്ള ബന്ധം സ്വന്തം രാജ്യക്കാരിയായ യുവതി ഉപേക്ഷിക്കുകയും ഷാർജയിൽ രണ്ടുപേരും ഒന്നിച്ച് താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് യുവതി വിട്ടുപോവുകയും ചെയ്തതിലുള്ള പ്രതികാരമായണ് ഇയാൾ ക്രൂരകൃത്യം ചെയ്തത്. കാമുകിയെ തിരിച്ചുകൊണ്ടുവരാൻ ഇയാൾ നിരവധി തവണ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്ന് 2016 മാർച്ച് ഒന്നിന് ബേസ് ബാൾ ബാറ്റും കത്തിയും വാങ്ങിയ യുവാവ് കാമുകി ജോലി ചെയ്തിരുന്ന സിലികൺ ഒയാസിസിലെ ഒാഫിസിലെത്തിയാണ് കൊലപാതകം നടത്തിയത്. യുവാവ് ആക്രമിക്കാൻ വരുന്നത് കണ്ട് യുവതി ടോയ്ലറ്റിൽ ഒളിക്കാൻ ശ്രമിച്ചെങ്കിലും വാതിൽ പൂട്ടിയിട്ടതിനാൽ സാധിച്ചില്ലെന്ന് സംഭവത്തിന് സാക്ഷിയായ 27കാരി മൊഴി നൽകിയിരുന്നു. മറ്റുള്ളവരെ വിളിച്ചുകൊണ്ടുവരാൻ താൻ ഒാടിപ്പോെയങ്കിലും ആരെയും കണ്ടില്ല.
തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. പ്രതിയുടെ മദ്യപാന ശീലം കാരണമാണ് യുവതി അയാളുമായുളള ബന്ധം ഉപേക്ഷിച്ചതെന്നും ഇവർ പറഞ്ഞു. ഒാഫിസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി പൊലീസ് അന്നു തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. ഷാർജയിൽ സുഹൃത്തിനെറ ഫ്ലാറ്റിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. 2017 ഫെബ്രുവരിയിൽ അബൂദബി ക്രിമിൻ കോടതിയിൽ നടന്ന വിചാരണയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ, തനിക്ക് കൊലപാതകം നടത്താൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും ഇയാൾ ജഡ്ജിമാരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.