ദുബൈ: അക്ഷര ഉപാസകരുടെ വലിയ പെരുന്നാളിന് ഇനി 30 നാളിെൻറ കാത്തിരിപ്പു മാത്രം. 16 ലക്ഷം തലക്കെട്ടുകളിലെ പുസ്തകങ്ങളുമായി ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്ന് 1874 പ്രസാധകരാണ് ഇൗ മാസം 31നാരംഭിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 37ാം അധ്യായത്തിന് അണിനിരക്കുക. എൺപതിനായിരം പുതിയ പുസ്തകങ്ങൾ ഇവിടെ അവതരിപ്പിക്കപ്പെടും. ലോകം കേൾക്കാൻ കാത്തു നിൽക്കുന്ന വാക്കുകളുമായി സാംസ്കാരിക വൈജ്ഞാനിക ലോകത്തെ തിളങ്ങുന്ന നക്ഷത്രങ്ങളും പത്തുനാൾ നീളുന്ന മേളയിൽ വെളിച്ചം വിതറും. അക്ഷരങ്ങളുടെ കഥ (Tale of Letters) എന്നതാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകളേയുടെ ഇൗ വർഷത്തെ പ്രമേയം. വിശിഷ്ട അതിഥി രാഷ്ട്രമായ ജപ്പാൻ അവരുടെ സാംസ്കാരിക സാഹിത്യ വിസ്മയങ്ങളുമായി മേള നഗരിയുടെ ഹൃദയത്തിലേറും.
കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കുമായുള്ള ശിൽപശാലകളും സെമിനാറുകളും സാംസ്കാരിക സന്ധ്യകളുമുൾപ്പെടെ 1800 സാംസ്കാരിക^വിനോദ പരിപാടികളാണ് അരങ്ങേറുകയെന്ന് ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ ആമിരി വാർത്താ സമ്മേളനത്തിൽ വിശദമാക്കി. അറബ് ലോകത്തെ അക്ഷര സ്നേഹികളുടെ സുൽത്താനായ ഷാർജ ഭരണാധികാരി ശൈഖ്. ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉൽസാഹത്തിൽ നടക്കുന്ന മേള പുസ്തക വിപണി എന്നതിലുപരി സംസ്കാരങ്ങളുടെ സൗഹൃദ^സംവാദ സംഗമ കേന്ദ്രമായിരിക്കും. ജപ്പാനിൽ നിന്ന് പ്രഗൽഭരായ 13 അതിഥികളാണ് പങ്കുചേരുന്നത്. എഴുത്തുകാർക്കു പുറമെ സംഗീതജ്ഞരും ചിത്രകാരും കുട്ടികളുടെ കഥപറച്ചിലുകാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
മാധ്യമപ്രവർത്തകനും ഭാഷാ സ്നേഹിയുമായ അൾജീരിയൻ സാംസ്കാരിക മന്ത്രി അസ്സദിൻ മിഹൂബിയാണ് മേളയിലെ വിശിഷ്ട വ്യക്തിത്വം. അൾജീരിയൻ നോവലിസ്റ്റ് അഹ്ലം മൊസ്തിഗാനീമി, ഇൗജിപ്ഷ്യൻ നോവലിസ്റ്റ് അഹ്മദ് മുറാദ്, കുവൈത്തിൽ നിന്നുള്ള ഡോ. ത്വാലിബ് അൽ രിഫാഇ, സുഡാനീസ് നോവലിസ്റ്റ് അമിർ താജ് അൽ സിർ, ജോർദാൻ^ഫലസ്തീൻ എഴുത്തുകാരൻ ഇബ്രാഹിം നസ്റല്ലാഹ്, ലബനീസ് എഴുത്തുകാരി അൽവിയാ സുബേഹ്, ഇൗജിപ്തിൽ നിന്നുള്ള ഡോ. അഹ്മദ് അമാര എന്നിവരാണ് വിവിധ അറബ് രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ചെത്തുക. ഇതിനു പുറമെ യു.എ.ഇയിൽ നിന്നുള്ള റാശിദ് അബ്ദുല്ല അൽ നുെഎമി, നയതന്ത്ര പ്രതിനിധി ഒമർ ഗോബാഷ്, നോവലിസ്റ്റ് സുൽത്താൻ അൽ ഉമൈമി, കവി ഖുലൂദ് അൽ മുല്ല, സ്വാലിഹ ഗബീഷ്, നടനുമ സംവിധായകനുമായ ഹബീബ് ഗുലൂം തുടങ്ങിയവരും അണി നിരക്കും. അർജൻറീന, ആസ്ട്രേലിയ, ബൾഗേറിയ, േക്രായേഷ്യ, ഘാന, ഉഗാണ്ട, കെനിയ, കാമറൂൺ, ദക്ഷിണ ആഫ്രിക്ക, പെറു, അസർബൈജാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ ആദ്യമായാണ് ഷാർജ മേളക്ക് എത്തുന്നത്.
അറബ് കവിതയെ ലോകമെങ്ങുമുള്ള വായനക്കാർക്ക് ആസ്വദിക്കാൻ കഴിയും വിധം എത്തിച്ച പ്രമുഖ പരിഭാഷകൻ ജെയിംസ് മൊൻറ്ഗോമെറി, അമേരിക്കൻ ശാസ്ത്രജ്ഞൻ ലിയനോർഡ് മ്ലോഡിനോവ്, ജനപ്രിയ എഴുത്തുകാരി എമ്മ ഗാന്നോൺ, ജെയിംസ് പാർക്കിൻസൺ, നജ്വാ സൈബാൻ തുടങ്ങിയവർ വിവിധ സാംസ്കാരിക പരിപാടികളിലുണ്ടാവും. 11രാജ്യങ്ങളിൽ നിന്ന് എത്തുന്ന 15 വിദഗ്ധർ നേതൃത്വം നൽകുന്ന 60 പാചക സെഷനുകളും മേളയിലുണ്ടാവുമെന്ന് ബുക് അതോറിറ്റി ചെയർമാൻ അറിയിച്ചു.
കരൺ താപ്പർ, നന്ദിതാ ദാസ്, പ്രകാശ് രാജ്, മനു.എസ്. പിള്ള... ഇന്ത്യൻ പ്രതിഭകൾ ഇക്കുറിയും വേദി സ്വന്തമാക്കും
ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയിൽ ഏറ്റവും സജീവമായി ഇടപഴകുകയും പങ്കുചേരുകയും ചെയ്യുന്ന സമൂഹം ഇന്ത്യൻ പ്രവാസികളാണെന്നതിൽ സംശയമില്ല, വിശിഷ്യാ മലയാളികൾ. ഇന്ത്യൻ സാംസ്കാരിക^കലാ മേഖലയിൽ നിന്നുള്ള അതിഥികൾ എത്തുന്ന ചടങ്ങുകളാണ് മേളയുടെ ഏറ്റവുമേറെ ഒാർത്തുവെക്കാവുന്ന മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതും. ഇക്കുറി മാധ്യമ ലോകത്തെ നിലപാടിെൻറ പ്രതീകമായ കരൺ താപ്പറാണ് ഇന്ത്യൻ അതിഥികളിൽ ഒന്നാമൻ. താരങ്ങളായി ആകാശത്തു തങ്ങാതെ മണ്ണിലിറങ്ങി മനുഷ്യരുടെ ജീവൽപ്രശ്നങ്ങളിൽ ഇടപെടുന്ന നടിയും സംവിധായകയുമായ നന്ദിതാദാസ്, നടൻ പ്രകാശ് രാജ് എന്നിവരുടെ സാന്നിധ്യം മേളയുടെ തിളക്കം പതിൻമടങ്ങ് വർധിപ്പിക്കും.
ലോകം ഏറ്റവുമധികം ചർച്ച ചെയ്യുന്ന ചരിത്രാധിഷ്ഠിത രചനകളുടെ കർത്താവായ മനു എസ്.പിള്ള, ചിരികളിലൂടെ ചിന്താശകലങ്ങൾ തിരുകുന്ന പ്രചോദന പ്രഭാഷകൻ ഗൗർ ഗോപാൽ ദാസ്, നടി സോഹ അലി ഖാൻ, ഇന്ത്യൻ വ്യോമസേന കമാൻഡറും എഴുത്തുകാരിയുമായ മൻജീത് ഹിറാനി, ലില്ലി സിങ് എന്നിവരുമുണ്ട്. മലയാള എഴുത്തുകാരുടെയും വലിയ നിര മേളയിലുണ്ടാവും.
സിസ്റ്റർ ജെസ്മി, സന്തോഷ് ഏച്ചിക്കാനം, യു.കെ.കുമാരൻ, കെ.വി. മോഹൻ കുമാർ, പി. രാമൻ, അൻവർ അലി, ദീപ നിഷാന്ത്, കെ.വി. ഷംസുദ്ദീൻ തുടങ്ങിയവരാണ് പെങ്കടുക്കുന്ന മലയാളി എഴുത്തുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.