റാസൽഖൈമ: പൊതു സുരക്ഷയും സമൂഹത്തിെൻറ സംതൃപ്തിയും ലക്ഷ്യം വെച്ച് റാക് പോലീസ് പുതിയ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തി. അടിയന്തിര സാഹചര്യങ്ങൾക്ക് പുറമെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവവിഷയങ്ങളിലും 901 എന്ന നമ്പറിൽ ബന്ധപ്പെടാം. പൊലീസും പൊതു സമൂഹവുമായുള്ള സൗഹൃദം വർദ്ധിപ്പിക്കാനും സമാധാനത്തോടെ ഉയർന്ന നിലവാരമുള്ള ജനജീവിതം ഉറപ്പാക്കാനുമാണ് ലക്ഷ്യം വെക്കുന്നതെന്ന് റാക് മീഡിയ ആൻറ് പബ്ലിക് റിലേഷൻ വകുപ്പും റാക് പോലീസും ചേർന്ന് തയ്യാറാക്കിയ സംവിധാനം ഉദ്ഘാടനം ചെയ്ത പൊലീസ് മേധാവി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. സെൻട്രൽ ഓപറേഷൻസ് വിഭാഗം ഡയറക്ടർ മുഹമ്മദ് സഈദ് അൽഹുമൈദിയും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.