ഷാർജ: പ്രമുഖ കമ്പനികളുടെ മൊബൈൽ ഫോണുകളും ഇലക്േട്രാണിക്സ് ഉപകരണങ്ങളുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാൻ തയ്യാറാക്കിയ വ്യാജപതിപ്പുകളുടെ വൻശേഖരം ഷാർജ പൊലീസ്, സാമ്പത്തിക കാര്യ വിഭാഗത്തിെൻറ പിന്തുണയോടെ പിടികൂടി. 9.10 കോടി വിലമതിക്കുന്ന ഉപകരണങ്ങൾ വ്യവസായ മേഖലയിലെ മൂന്ന് ഗുദാമുകളിലായാണ് സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ തെളിവ് സഹിതം പിടിയിലായത്. രാജ്യത്തിനകത്തും പുറത്തും കണ്ണികളുള്ള ഏഷ്യക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. വെയർഹൗസ് ഉടമയെയും സൂപ്പർവൈസർമാരെയും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതിക്ക് കൈമാറിയതായി ക്രിമിനൽ അന്വേഷണ വകുപ്പിലെ സാമ്പത്തിക വിദഗ്ധൻ ക്യാപ്റ്റൻ മുഹ്സിൻ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.