ദുബൈ: ഉപേക്ഷിക്കപ്പെട്ട വല തലയിൽ കുടുങ്ങിയ ഒാറിക്സിനെ ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രക്ഷപ്പെടുത്തി. മയക്കുവെടി വെച്ച ശേഷമാണ് ഒാറിക്സിെൻറ തലയിൽ ചുറ്റിയ വല അഴിച്ചുമാറ്റിയത്. രക്ഷാപ്രവർത്തനത്തിെൻറ വിഡിയോ ശൈഖ് ഹംദാൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.വലയിൽനിന്ന് മോചിതനായ ഒാറിക്സ് മറ്റു ഒാറിക്സുകളോടൊപ്പം ചേർന്നു. മരുഭൂമികളിൽ ക്യാമ്പ് ചെയ്യുന്നവർ ഉപക്ഷേിച്ച് പോരുന്ന വസ്തുക്കളാണ് മൃഗങ്ങൾക്ക് ഭീഷണിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.