അൽെഎൻ: പത്താമത് അൽെഎൻ പുസ്തകമേളക്ക് (എ.എ.ബി.എഫ്) അൽെഎൻ കൺവെൻഷൻ സെൻററിൽ തുടക്കമായി. അൽെഎൻ മേഖല പ്രതിനിധിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹസ്സ ബിൻ തഹ്നൂൻ ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ ആൽ മുബാറക്, അണ്ടർ സെക്രട്ടറി സെയ്ഫ് സഇൗദ് ഗോബാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സൗദി അറേബ്യയുടെ 88ാം ദേശീയദിനത്തിെൻറ ഭാഗമായി പുസ്തകമേളയിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. യു.എ.ഇയിലെയും മിന മേഖലയിലെയും 92 പ്രസാധകരാണ് മേളയിൽ പെങ്കടുക്കുന്നതെന്ന് മുഹമ്മദ് ഖലീഫ ആൽ മുബാറക് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുതൽ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 13 സെമിനാറുകൾ, 11 പുസ്തക ഒപ്പിടൽ പരിപാടി, നിരവധി വിദ്യാഭ്യാസ ശിൽപശാലകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. മേള ഒക്ടോബർ ഒന്ന് വരെയുണ്ടാകും. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയും ൈവകുന്നേരം അഞ്ച് മുതൽ രാത്രി പത്ത് വരെയുമാണ് സന്ദർശന സമയം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്ത് വരെയായിരിക്കും മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.