അജ്മാൻ: അജ്മാനിൽ താമസക്കെട്ടിടത്തിെൻറ നാലാം നിലയിൽനിന്ന് വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. ബാൽകണിയിലെ ഭിത്തിയിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി വീണത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടമറിഞ്ഞ് പൊലീസും ആംബുലൻസും എത്തി ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
െകട്ടിടവും ബാൽകണിയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. തങ്ങൾ സ്ഥലം സന്ദർശിച്ചുവെന്നും സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ച കണ്ടെത്തിയിട്ടില്ലെന്നും അൽ നുെഎമിയ പൊലീസ് സ്റ്റേഷൻ മേധാവി ലെഫ്റ്റനൻറ് കേണൽ ഗെയ്ത് ആൽ കഅബി അറിയിച്ചു. മാതാവ് ചെറിയ കുട്ടിയെ ഉറക്കാൻ പോയപ്പോഴാണ് കുഞ്ഞ് വീണത്. കുട്ടിയുടെ പിതാവ് ഷാർജയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.