ദുബൈ: യു.എ.ഇയിൽ ഉൽപാദിപ്പിക്കുന്നതും വിൽക്കുന്നതുമായ ജ്യൂസ്, പാൽ, പാലുൽപന്നങ്ങൾ എന്നിവക്ക് എമിറേറ്റ്സ് സ്റ്റാേൻറഡൈസേഷൻ ആൻഡ് മെട്രോളജി അതോറിറ്റി (എസ്മ) പുതിയ ഗുണമേന്മ മാനണ്ഡങ്ങൾ പ്രഖ്യാപിച്ചു. യു.എ.ഇ വിപണിയിൽ ലഭ്യമാകുന്ന ഉൽപന്നങ്ങളുടെ ഗുണേമന്മ വർധിപ്പിക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടി. പഴച്ചാറുകൾ, ശീതളപാനീയങ്ങൾ, പാൽ, പാലുൽപന്നങ്ങൾ തുടങ്ങിവയ ഉൾപ്പെടുത്തിയാണ് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.
പുതിയ നിബന്ധനകൾ പാലിക്കാൻ ഉൽപാദകർക്കും കച്ചവടക്കാർക്കും എസ്മ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങൾ സംബന്ധിച്ച ബോധവത്കരണത്തിന് അതോറിറ്റി 300ലധികം കച്ചവടക്കാരെയും വിതരണക്കാരെയും ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിച്ചു.പഴച്ചാറുകൾ, ശീതളപാനീയങ്ങൾ, പാൽ, പാലുൽപന്നങ്ങൾ തുടങ്ങിവയുടെ ഗുണേമന്മ വർധിപ്പിക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുമെന്ന് എസ്മ ഡയറക്ടർ ജനറൽ അബ്ദുല്ല ആൽ മുെഎനി പറഞ്ഞു. ഉൽപാദനത്തിെൻറയും വിതരണത്തിെൻറയും ഒാരോ ഘട്ടങ്ങളെയും ഉൾക്കൊള്ളുന്നതാണ് പുതിയ മാനദണ്ഡങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.