ദുബൈ: തനിക്കെതിരെ എന്തെങ്കിലും കേസുകളുണ്ടോ എന്ന് സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ചിലർക്കെങ്കിലും സംശയമുണ്ടാവും. അതറിയാൻ എന്താണ് വഴി എന്ന് സംശയവും. യാത്രക്കായി വിമാനത്താവളത്തിൽ എത്തുേമ്പാഴാണ് പലപ്പോഴും യാത്രാവിലക്ക് ഉള്ള കാര്യം പലരും അറിയുന്നത്. ഇനി അത്തരം പ്രയാസം നേരിടേണ്ടി വരില്ല. ദുബൈ പൊലീസ് വെബ്സൈറ്റ് മുഖേന തങ്ങളുടെ അവസ്ഥ പരിശോധിക്കാനാകുമെന്ന് ആർട്ടിഫിഷൽ ഇൻറലിജൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി വ്യക്തമാക്കുന്നു.
dubaipolice.gov.ae എന്ന സൈറ്റിലോ ദുൈബ പൊലീസ് ആപ്പിലോ സൗജന്യമായി ഇൗ സേവനം ലഭിക്കും.സർവീസ് എന്ന വിഭാഗത്തിൽ ഇൻഡിവിജുവൽസ് എന്ന ടാബിൽ ക്ലിക് ചെയ്ത് ക്രിമിനൽ സ്റ്റാറ്റസ് ഒാഫ് ഫിനാൻഷ്യൽ കേസസ് എന്ന് സെർച്ച് ചെയ്യുകയാണ് വേണ്ടത്. എമിറേറ്റ്സ് െഎ.ഡി നമ്പർ കൃത്യമായി നൽകുകയും വേണം. ജനങ്ങൾക്കും ഉപഭോക്താക്കൾക്കും മികച്ച സ്മാർട്ട് സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് ഇതു നടപ്പാക്കുന്നതെന്ന് ബ്രിഗേഡിയർ അൽ റസൂഖി പറഞ്ഞു. വിവരങ്ങൾക്ക് 901 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.