അബൂദബി: തീവ്രവാദ ആശയങ്ങൾക്കെതിരെ പോരാടാൻ യു.എ.ഇയുടെയും യു.എസിെൻറയും സംയുക്താഭിമുഖ്യത്തിലുളള ഡിജിറ്റൽ ആശയവിനിമയ സംവിധാനമായ സവാബ് സെൻറർ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പുതിയ കാമ്പയിൻ ആരംഭിച്ചു. ‘ആഫ്റ്റർ ടെററിസം’ എന്ന ഹാഷ്ടാഗിൽ ഇംഗ്ലീഷ്, അറബി, ഫ്രഞ്ച് ഭാഷകളിലാണ് കാമ്പയിൻ. ട്വിറ്റർ, ഫേസ്ബുക്, ഇൻസ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകളിൽ നടക്കുന്ന കാമ്പയിൻ രണ്ട് ദിവസം തുടരും. സെപ്റ്റംബർ 21ന് ആചരിക്കുന്ന അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ചാണ് കാമ്പയിൻ ആരംഭിക്കുന്നത്. ഫ്രാൻസ്, മ്യാൻമർ, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ^ഭീകരവാദ ആക്രമണങ്ങളുടെ ഇരകൾ, ആകമ്രണങ്ങളെ അതിജീവിച്ചവർ എന്നിവരുടെ കഥകൾ കാമ്പയിനിൽ എടുത്തുകാട്ടും.
ഭീകരാക്രമണങ്ങളുടെ അനന്തരഫലമായുണ്ടാകുന്ന ദുരന്തവും വേദനയും പറയുന്നതോടൊപ്പം ആക്രമണങ്ങളിലെ ഇരകളെ സഹായിക്കുന്നതിന് അതിജീവിച്ചവരും അവരുടെ കുടുംബാംഗങ്ങളും സംഘടനകൾ രൂപവത്കരിച്ചതിെൻറ പ്രചോദന കഥകളും പങ്കുവെക്കും. തീവ്രവാദികളെ അതിജയിച്ച് പ്രത്യാശയുടെയും സമാധാനത്തിെൻറയും ചാമ്പ്യന്മാരായി മാറിയ ലോകത്തെ പ്രശസ്ത വ്യക്തികളായ മലാല യൂസുഫ് സായ്, നെൽസൺ മണ്ടേല, പോപ് ജോൺ പോൾ രണ്ടാമൻ തുടങ്ങിയവരുടെ ശക്തിമത്തായ കഥകളും കാമ്പയിൻ ജനങ്ങളിലെത്തിക്കും.
തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ സവാബ് സെൻറർ നടത്തുന്ന പതിമൂന്നാമത് സമൂഹ മാധ്യമ കാമ്പയിനാണിത്. ഭീകരവാദം കാരണം ആലംബഹീനരായ കുടുംബങ്ങൾ, സമൂഹങ്ങൾ, പുരാതന സംസ്കാരങ്ങൾ, പ്രവാചകൻ മുഹമ്മദിെൻറ ദയാപരമായ പ്രവർത്തനങ്ങൾ, തീവ്രവാദം തടയുന്നതിൽ സ്ത്രീകളുടെ സുപ്രധാന സംഭാവനകൾ തുടങ്ങിയ വിഷയങ്ങളിലാണ് നേരത്തെ സെൻറർ കാമ്പയിനുകൾ നടത്തിയത്. 2015 ജൂലൈയിലാണ് സവാബ് സെൻറർ ആരംഭിച്ചത്. അവിടുന്നിങ്ങോട്ട് തീവ്രവാദത്തിന് എതിരായ പോരാട്ടത്തിന് സർക്കാറുകൾ, സമൂഹങ്ങൾ, വ്യക്തികൾ എന്നിവരെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുകയാണ് സെൻറർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.