ഉമ്മുല്‍ഖുവൈന്‍: ചില പ്രേത്യക ഡയറ്റുകാരും പഥ്യമുള്ളവരുമൊഴികെ എല്‍ ലാവരും ദിവസേന ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്തുവാണ് ഉപ്പ്. കവറിലും കുപ്പിയിലുമായി വാങ്ങി കൊണ്ടു േപാകുന്ന, മേശപ്പുറത്തിരിക്കുന്ന ചെറു പാത്രത്തിൽ നിന്ന് കുടഞ്ഞിടുന്ന ഉപ്പ് എവിടെ നിന്നാണ് എത്തുന്നത് എന്ന് തിരക്കിയിട്ടുണ്ടോ. പണ്ട് നാട്ടിലെ പീടികകളുടെ മുറ്റത്ത് ഒരു പെട്ടിയിലാണ് കല്ലുപ്പ് സൂക്ഷിച്ചിരുന്നത്.
പുളിയോ നെല്ലിക്കയോ തിന്നാൻ ഉപ്പ് ചോദിച്ച് കടയിൽ ചെല്ലുന്ന കുട്ടികളോട് ആ പെട്ടിയിൽ നിന്ന് എടുത്തോളാൻ അനുവാദം നൽകുമായിരുന്നു നല്ലവരായ കച്ചവടക്കാർ. പിന്നീട് അയഡിൻ ചേർത്ത പരിഷ്കരിച്ച ഉപ്പിെൻറ കാലമായി. വില കുത്തനെ കയറി. കല്ലുപ്പ് കാണാൻ പോലും അപൂർവമായി. അയഡൈസ്ഡ് പൊടിയുപ്പ് നമ്മുടെ ശീലമായി. എന്നാൽ യു.എ.ഇയുടെ എല്ലായിടത്തേക്കും കല്ലുപ്പ് ലഭ്യമാക്കുന്ന ഒരിടമുണ്ട് ഉമ്മുല്‍ഖുവൈനില്‍. വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ ഉപ്പ് ശേഖരിച്ച് ആവശ്യക്കാര്‍ക്കെത്തിക്കുന്ന പാടത്തിലെ കാഴ്ചകളും വിശേഷങ്ങളും രസകരമാണ്. കടല്‍വെള്ളം പമ്പ് ചെയ്ത് ഉപ്പ് വറ്റിച്ചെടുക്കുകയാണ് അജ്മാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഉപ്പളത്തിലെ രീതി. ഉമ്മുല്‍ഖുവൈനിലെ പുതിയ വ്യാവസായിക മേഖലയ്ക്കടുത്താണിത്. മണല്‍ വാരിയെടുക്കുന്ന മട്ടില്‍ ഉപ്പ് വാരുന്നത് കാണാന്‍ ഏറെ കൗതുകം.
പിതാവിെൻറ പിന്മുറക്കാരനായി ഇവിടെയെത്തിയ മുഹമ്മദ് അമീന് അടക്കം 4 പാകിസ്താനികളാണ് ദിവസവും രാവിലെ 5 മണി മുതല്‍ 9 വരെയും വൈകുന്നേരം 5 മണി മുതല്‍ 8 വരെയും പണിയെടുക്കുന്നത്. 28 കിലോ തൂക്കമുള്ള ചാക്കിന് 8 ദിര്‍ഹമാണ് വില. ഇത്തിഹാദ് റോഡിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ ഉപ്പ് പാടത്തിലേക്ക് ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന പമ്പ് വഴി കടലില്‍ നിന്ന് ഉപ്പ് വെള്ളം പമ്പ് ചെയ്താണ് എത്തിക്കുന്നത്. ഉപ്പ് ചാക്കുകള്‍ വാങ്ങി വിതരണം ചെയ്യുന്ന മലയാളികളും ഉണ്ട്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഉപ്പ് ശേഖരണം കൂടുതലായി നടക്കുന്നത്. മീന്‍ ഉണക്കി സൂക്ഷിക്കാന്‍ ദിബ്ബയില്‍ നിന്നും മറ്റും ആവശ്യക്കാര്‍ ഏറെയാണ്. അലുമിനിയം ശുചിയാക്കാനും കമ്പികൾ ഒരുക്കുന്നതിനും ഇവിടെ നിന്ന് കമ്പനികൾ ഉപ്പ് ശേഖരിക്കുന്നു. ഉപ്പളം കാണാനും ഉപ്പ് കോരിയെടുത്ത് പടമെടുക്കാനുമെല്ലാമായി നിരവധി പേർ വരാറുണ്ടിവിടെ. ആധുനിക ഉപ്പ് സംസ്കരണ സംവിധാനങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിലും ഇന്നും കല്ലുപ്പിന് ഏറെ പ്രാധാന്യവും ആവശ്യവുമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു ഇവിടുത്തെ തിരക്കും ഡിമാൻറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.