ദുബൈ: ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലെയും പോലെ ക്രിക്കറ്റ് രക്തത്തിൽ കലങ്ങിക്കിടക്കുന്നവരാണ് മലയാളികളും. പക്ഷേ, ഏഷ്യാകപ്പ് സംഘാടകർക്ക് മലയാളികളുടെ ആസ്വാദന നിലവാരത്തിൽ വലിയ വിശ്വാസമില്ല. ലോകത്തിെൻറ വിവിധ പ്രദേശങ്ങളിലുള്ള മാധ്യമപ്രവർത്തകർക്കെല്ലാം ദുബൈയിലും അബൂദബിയിലും നടക്കുന്ന മൽസരങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവസരം നൽകിയെങ്കിലും മലയാളി മാധ്യമപ്രവർത്തകർ ഇങ്ങോട്ട് പോരെണ്ടന്നാണ് സംഘാടക സമിതിയുടെ നിലപാട്. മൽസരത്തിെൻറ ഒൗദ്യോഗിക വെബ്സൈറ്റ് വഴിയാണ് റിപ്പോർട്ടർമാരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചത്. എന്നാൽ അനുമതി നൽകിയപ്പോൾ മലയാളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ തഴയുകയായിരുന്നു. കളി നടക്കുന്നിടത്ത് നിന്ന് മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. മൽസരങ്ങൾ സംബന്ധിച്ച പത്രസമ്മേളനങ്ങളിലും മറ്റ് പരിപാടികളിലും വിലക്കിയിട്ടുമില്ല. ഗാലറിയിയിൽ തിങ്ങി നിറയുന്ന മലയാളി ആരാധകരുടെ ആവേശമടക്കം ജനങ്ങളിലേക്ക് എത്തിക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതായത്.
യു.എ.ഇയിൽ ഏറ്റവും പ്രബലമായ സമൂഹമാണ് മലയാളികളുടേത്. ഏറ്റവും കൂടുതൽ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതും മലയാളികൾക്കിടയിലാണ്. എന്നിട്ടും മലയാളി മാധ്യമങ്ങളോട് എന്താണ് വിവേചനം എന്ന ചോദ്യത്തിന് മറുപടി നൽകാൻ സംഘാടകർക്ക് കഴിയുന്നുമില്ല. ഇത്തരം കാര്യങ്ങൾ ഇവൻറ് മാനേജ്മെൻറ് കമ്പനികളെ ഏൽപ്പിച്ചിരിക്കുന്നവെന്ന പ്രതികരണമാണ് സംഘാടകർ നൽകുന്നത്. ടീം ക്യാപ്റ്റൻമാരുടെ പത്രസമ്മേളനമടക്കമുള്ളവയുടെ അറിയിപ്പ് പോലും പരിപാടി തുടങ്ങി ഏറെ വൈകി നൽകിയ ഇവൻറ് മാനേജ്മെൻറ് കമ്പനിയാകെട്ട എല്ലാ വിഭാഗം മാധ്യമപ്രവർത്തകരെയും കണക്കിന് വെള്ളം കുടിപ്പിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.