ദുബൈ: ദുബൈയിൽ ശൈഖ് സായിദ് റോഡിനെ അൽ യലായിസ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകൾ ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) ശനിയാഴ്ച തുറന്നു. ഏഴാമത് ഇൻറർചേഞ്ച് നവീകരണ പ്രവൃത്തികളുടെ ഒന്നാം ഘട്ടം ഇതോടെ പൂർത്തിയായി. അൽ യലായിസ് സ്ട്രീറ്റിലൂടെയുള്ള എമിറേറ്റ്സ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തുടങ്ങിയ സമാന്തര റോഡുകളിലേക്ക് വാഹനയോട്ടം ഭാഗിച്ച് ശൈഖ് സായിദ് റോഡിലെ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയാണ് പുതിയ റോഡുകളുടെ നിർമാണം. ജബൽ അലി തുറമുഖത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കം വർധിപ്പിക്കാൻ ഉതകുന്നതാണ് പദ്ധതി. കൂടാതെ അൽ ഫുർജാൻ, ഡിസ്കവറി ഗാർഡൻസ്, ജബൽ അലി ഡെവലപ്മെൻറ് പ്രോജക്ട് എന്നിവിടങ്ങളിൽ അധിക എൻട്രി^എക്സിറ്റ് പോയൻറുകളും ഇവ ലഭ്യമാക്കും.
അൽ യലായിസ് റോഡിെൻറ ശേഷി മണിക്കൂറിൽ ഇരു ഭാഗത്തേക്കും 20,000ത്തോളം വാഹനങ്ങൾ ഉൾെക്കാള്ളാവുന്ന തരത്തിൽ പദ്ധതി വർധിപ്പിക്കുന്നതായി ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ ആൽ തായർ പറഞ്ഞു. ശൈഖ് സായിദ് േറാഡിലെ ഏഴാമത് ഇൻറർചേഞ്ചിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലെ എളുപ്പവഴി കൂടിയാകും ഇത്. നാല് മിനിറ്റോളം ഇതുവഴി സമയം ലാഭിക്കാൻ കഴിയും. ഇൗ വർഷം അവസാനത്തോടെ രണ്ട് പാലങ്ങൾ കൂടി തുറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ശൈഖ് സായിദ് റോഡിെല ഏഴാമത് ഇൻറർചേഞ്ച് നവീകരണ പ്രവൃത്തി രണ്ട് ഘട്ടങ്ങളിലായാണ്. ശൈഖ് സായിദ് റോഡിൽനിന്ന് അൽ യലായിസ് റോഡിെൻറ കിഴക്കു ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയുള്ളതാണ് ഒന്നാം ഘട്ടം. ഇതാണ് ശനിയാഴ്ച തുറന്നുകൊടുത്തത്. ശൈഖ് സായിദ് റോഡിൽനിന്ന് ദുൈബ സ്ട്രീറ്റിലേക്ക് ഇരു ഭാഗത്തൂടെയുമുള്ള ഗതാഗതം സുഗമമാക്കുന്ന പ്രവൃത്തിയാണ് രണ്ടാം ഘട്ടത്തിൽ. ഇത് ഇൗ വർഷാവസാനം പൂർത്തീക
രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.